Sauditimesonline

2 pravasi career
പ്രവാസി വെല്‍ഫെയര്‍ 'അണ്‍ബോക്‌സ് ബി.ഐ' പവര്‍ ബി.ഐ വര്‍ക്ക്‌ഷോപ്പ്

ഒഐസിസി രക്തദാന ക്യാമ്പ്: സ്വാഗതസംഘം രൂപീകരിച്ചു

റിയാദ്: ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജനകീയ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. ഇതിന്റെ വിജയത്തിനായി 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു. ബത്ഹയിലെ സബര്‍മതി ഓഫിസില്‍ ചേര്‍ന്ന യോഗത്തില്‍ വര്‍ക്കിങ് പ്രസിഡന്റ് നവാസ് വെള്ളിമാടുകുന്ന് അധ്യക്ഷത വഹിച്ചു.

യോഗത്തില്‍ ഷിഹാബ് കൊട്ടുകാടിനെ ചെയര്‍മാനായും മാത്യു ജോസഫിനെ ജനറല്‍ കണ്‍വീനറായും ഷംനാദ് കരുനാഗപ്പള്ളിയെ കോര്‍ഡിനേറ്ററായും തിരഞ്ഞെടുത്തു. രജിസ്‌ട്രേഷന്‍, മീഡിയ, പബ്ലിസിറ്റി, ഇന്‍വിറ്റേഷന്‍, റിസപ്ഷന്‍, ട്രാന്‍സ്‌പോര്‍ട്ടേഷന്‍, കള്‍ച്ചറല്‍, ഫുഡ് ആന്റ് റിഫ്രഷ്‌മെന്റ്, വൊളന്റിയര്‍ തുടങ്ങിയ വിവിധ ഉപസമിതികള്‍ക്കും യോഗം രൂപം നല്‍കി.

ശുമൈസി കിങ് സൗദ് ഹോസ്പിറ്റലുമായി സഹകരിച്ച് ജൂണ്‍ 12ന് അല്‍ വഫ ഓഡിറ്റോറിയത്തിലാണ് ബ്ലഡ് ഡൊണേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നത്. ക്യാമ്പിന്റെ ഒരുക്കങ്ങള്‍ ചെയര്‍മാന്‍ ഷിഹാബ് കൊട്ടുകാടും ജനറല്‍ സെക്രട്ടറി സുരേഷ് ശങ്കറും വിശദീകരിച്ചു. ജനറല്‍ കണ്‍വീനര്‍ മാത്യു ജോസഫ് സ്വാഗതവും വൈസ് പ്രസിഡന്റ് അമീര്‍ പട്ടണത്ത് നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top