Sauditimesonline

gea1
ഇന്ത്യന്‍ സാംസ്‌കാരിക വാരാഘോഷത്തോടെ റിയാദ് പൂരത്തിന് നാളെ തുടക്കം

സാധാരണക്കാരെ സര്‍ക്കാര്‍ വേട്ടയാടുന്നു: ഒഐസിസി മലപ്പുറം

റിയാദ്: മലപ്പുറം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് വി. എസ് ജോയിയെ അറസ്റ്റ് ചെയ്തില്‍ പ്രതിഷേധം. മുഖ്യമന്ത്രിക്കെതിരെ ജനാതിപത്യ രീതിയില്‍ പ്രതിഷേധിച്ച മലപ്പുറം ജില്ലാ കോണ്‍ഗ്രസ് നേതാക്കളെയും പ്രവര്‍ത്തകരെയും അകാരണമായി അറസ്റ്റ് ചെയ്തു ജയിലിലടച്ച പിണറായി സര്‍ക്കാരിന്റെ ധാര്‍ഷ്ട്യത്തിനെതിരെ ജനാതിപത്യ വിശ്വാസികള്‍ രംഗത്ത് വരണമെന്ന് ഓ.ഐ.സി. സി. മലപ്പുറം ജില്ലാ കമ്മിറ്റി അഭ്യര്‍ത്ഥിച്ചു.

പൗരന്റെ മൗലികാവകാശങ്ങള്‍ കേരളത്തിന്റെ തെരുവുകളില്‍ ഹനിക്കപ്പെടുകയാണ്. സാധാരണ ജനങ്ങള്‍ക്ക് ഇഷ്ടമുള്ള വസ്ത്രം ധരിച്ചു പുറത്തിറങ്ങാന്‍ കഴിയുന്നില്ല. ഭരണകൂവെും ഭരിക്കുന്ന പാര്‍ട്ടിയുടെ മുന്നണി കണ്‍വീനറും ധിക്കാരത്തോടെ സംസാരിക്കുന്നു, സാക്ഷരതയില്‍ മുന്നില്‍ നില്കുന്നുവെന്നവകാശപെടുന്ന കേരളത്തിലാണ് ഇത് സംഭവിക്കുന്നത്. സ്വര്‍ണ്ണ കള്ളക്കടത്തു കേസില്‍ സര്‍ക്കാര്‍ നിക്ഷപക്ഷമായ അനേഷണത്തിനു തയ്യാറാവണം, മുഖ്യമന്ത്രിയുടെ സുരക്ഷയുടെ പേരുില്‍ സാധാരണ ജനങളുടെ സഞ്ചാര സ്വാതന്ത്ര്യം തടയുന്ന പോലീസ് നടപടി അങ്ങേയറ്റം അപലപനീയമാണ്. പ്രായമായവരെയും കറുത്ത മാസ്‌കും വസ്ത്രവും ധരിച്ചു പുറത്തിറങ്ങുന്നവരെ പോലീസ് വേട്ടയാടുകയാണ്. ഇതിനെതിരെ ജനാതിപത്യ വിശ്വാസികള്‍ ശക്തമായി പ്രതിഷേധിക്കണമെന്നും ഓ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി വാര്‍ത്താകുറിപ്പില്‍ ആവശ്യപ്പെട്ടു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top