Sauditimesonline

crown-prince-gcc-summit
സുരക്ഷ ഉറപ്പുവരുത്തുമെന്ന് മന്ത്രി സഭ; വിദേശകാര്യ മന്ത്രിമാരുമായി ചര്‍ച്ച

ചിരന്തന സാഹിത്യ പുരസ്‌ക്കാരങ്ങള്‍ സമ്മാനിച്ചു

ദുബായ്: ചിരന്തനാ സാഹിത്യ പുരസ്‌കാരം സബീന എം സാലിക്ക് സമ്മാനിച്ചു. ചെറുകഥാ വിഭാഗത്തിലാണ് അവാര്‍ഡ്. പ്രൗഢമായ ചടങ്ങില്‍ സാഹിത്യ രംഗത്തെ സമഗ്ര സംഭാവനകള്‍ക്ക് കഥാകൃത്തും നോവലിസ്റ്റുമായ സക്കറിയ, അറബ് സാഹിത്യകാരനും കവിയുമായ ഹമദ് അല്‍ ബലൂഷി എന്നിവര്‍ക്ക് വിശിഷ്ട വ്യക്തിത്വ പുരസ്‌ക്കാരങ്ങളും സമ്മാനിച്ചു.

നോവല്‍ വിഭാഗത്തില്‍ സലിം അയ്യനത്ത്, കവിതയ്ക്ക് സഹര്‍ അഹമ്മദ്, ലേഖന വിഭാഗത്തില്‍ എം.സി.എ നാസര്‍, ഇതര സാഹിത്യ വിഭാഗത്തില്‍ ഹരിലാല്‍, കുട്ടികളുടെ കൃതികള്‍ക്ക് മാളവിക രാജേഷ്, തഹാനി ഹാഷിറും അവാര്‍ഡ് ഏറ്റുവാങ്ങി. പുരസ്‌കാരം, പ്രശംസാപത്രം, ക്യാഷ് അവാര്‍ഡ് എന്നിവയാണ് വിജയികള്‍ക്ക് സമ്മാനിച്ചത്.

‘സാഹിത്യത്തിന് ഇന്നെന്ത് ചെയ്യാനാകും’ എന്ന വിഷയം സക്കറിയ അവതരിപ്പിച്ചു. പുന്നക്കന്‍ മുഹമ്മദലി അദ്ധ്യക്ഷത വഹിച്ചു. മൊയ്ദീന്‍ കോയ, ഇ പി ജോണ്‍സണ്‍, ഷീല പോള്‍,മച്ചിങ്ങല്‍ രാധാകൃഷ്ണന്‍ തുടങ്ങി സാഹിത്യ സാംസ്‌ക്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. പ്രശസ്ത മോഹനവീണാ വിദ്വാന്‍ പോളി വര്‍ഗ്ഗീസ്സിന്റെ സംഗീത നിശയും അരങ്ങേറി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top