Sauditimesonline

prince and modi
സൗദിക്ക് ഇന്ത്യയുടെ ഐക്യദാര്‍ഢ്യം; ഫോണില്‍ വിളിച്ച് പ്രധാനമന്ത്രി മോദി

കരുനാഗപ്പളളി കൂട്ടായ്മ ‘ന്‌നമ’ യാത്രയയപ്പ് സംഗമം

റിയാദ്: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന സാമൂഹിക പ്രവര്‍ത്തകന്‍ നൗഫല്‍ കോടിയിലിന് നന്മ കരുനാഗപ്പള്ളി കൂട്ടായ്മ യാത്രയയപ്പ് നല്‍കി. കൂട്ടായ്മയുടെ രക്ഷാധികാരിയും ആക്ടിംഗ് പ്രസിഡന്റുമായിരുന്നു. മലാസ് മസാല സോണ്‍ ഓഡിറ്റോറിയത്തില്‍ നടന്ന യാത്രയയപ്പ് സമ്മേളനം എന്‍ ആര്‍ കെ ഫോറം ചെയര്‍മാന്‍ അഷ്‌റഫ് വടക്കേവിള ഉദ്ഘാടനം ചെയ്തു. ഫോര്‍ക്ക ചെയര്‍മാന്‍ സത്താര്‍ കായംകുളം മുഖ്യാതിഥിയായിരുന്നു. ആക്ടിംഗ് പ്രസിഡന്റ് സക്കീര്‍ഹുസൈന്‍ ഐ അധ്യക്ഷതവഹിച്ചു. ജയന്‍ കൊടുങ്ങല്ലൂര്‍, ഷിബു ഉസ്മാന്‍, ഗഫൂര്‍ കൊയിലാണ്ടി, ഷാജി മടത്തില്‍, അയ്യൂബ് കരൂപ്പടന്ന, അബ്ദുല്‍സലാം ഇടുക്കി, ഖമറുദ്ദീന്‍ താമരക്കുളം, അന്‍സാരി തെന്മല, ബഷീര്‍ ചൂനാട്, ജാനിസ് ഷംസ്, ഷെമീര്‍ കാവില്‍, ഷാജഹാന്‍ മൈനാഗപ്പള്ളി, ഷഫീക്ക് മുസ്‌ലിയാര്‍, ഷാജി കരിമുട്ടം, മുഹമ്മദ് സുനീര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

നൗഫലിനുള്ള ഉപഹാരം സത്താര്‍ ഓച്ചിറ സമ്മാനിച്ചു. നന്മ നിര്‍വാഹക സമിതി അംഗം സാബു ഫസല്‍ വരച്ച ഛായാചിത്രവും കൈമാറി. ജനറല്‍ സെക്രട്ടറി അബ്ദുല്‍ ബഷീര്‍ സ്വാഗതവും ട്രഷറര്‍ അഖിനാസ് എം കരുനാഗപ്പള്ളി നന്ദിയും പറഞ്ഞു.

കൂട്ടായ്മയുടെ നേതൃത്വത്തില്‍ കരുനാഗപ്പള്ളിയില്‍ ചെയ്തുവരുന്ന ചികിത്സാ സഹായത്തിനുള്ള ഫണ്ട് സത്താര്‍ കായംകുളത്തില്‍ നിന്നു കണ്‍വീനര്‍ ഷാജഹാന്‍ മൈനാഗപ്പള്ളി , ജോയിന്റ് കണ്‍വീനര്‍മാരായ റിയാസ് സുബൈര്‍, നൗഫല്‍ നൂറുദ്ദീന്‍ എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി. പ്രവാസം അവസാനാപ്പിച്ച് മടങ്ങുന്ന നന്മ അംഗങ്ങളുടെ കുടുംബാംഗങ്ങള്‍ക്കും ചടങ്ങില്‍ ഉപഹാരം സമ്മാനിച്ചു. പരിപാടികള്‍ക്ക് രക്ഷാധികാരി സലീം കുനിയത്ത്, ജോയിന്റ് സെക്രട്ടറി ഷെമീര്‍ അബ്ദുല്‍ റഷീദ്, ഫഹദ്, അമീര്‍ ഷാ, നിയാസ് തഴവ ,നവാസ് തോപ്പില്‍, ഷെഫീക്ക് തഴവ എന്നിവര്‍ നേതൃത്വം നല്‍കി

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top