
റിയാദ്: സൗദി അറേബ്യയിലെ തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞതായി ജനറല്‍ സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റി. 2019 അവസാന പദത്തിലെ കണക്കുകള്‍ പ്രകാരം രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 12 ശതമാനമാണ്. രാജ്യത്ത് 23 ലക്ഷം വനിതകള്‍ ജോലി ചെയ്യുന്നുണ്ട്. തൊഴില്‍ വിപണിയില്‍ 76 ശതമാനം ജീവനക്കാര്‍ വിദേശികളാണ്. ഒരു കോടി മുപ്പത് ലക്ഷം തൊഴിലാളികളില്‍ 31 ലക്ഷം മാത്രമാണ് സ്വദേശികള്‍. സ്വദേശികളും വദേശികളും ഉള്‍പ്പെടെ ഒരു കോടി ആറു ലക്ഷം പുരുഷന്‍മാരും 23 ലക്ഷം വനിതകളുമാണ് സൗദിയില്‍ ജോലി ചെയ്യുന്നത്. രാജ്യത്തെ പുരുഷന്‍മാരില്‍ 5.8 ശതമാനവും സ്ത്രീകളില്‍ 30.8 ശതമാനവും തൊഴില്‍ രഹിതരാണെന്നും സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
തൊഴില്‍ സാമൂഹിക വികസനകാര്യ മന്ത്രാലയം, ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ്, ഹ്യൂമന്‍ റിസോഴ്‌സ് ഡവലപ്‌മെന്റ് ഫണ്ട്, നാഷണല്‍ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ എന്നിവിടങ്ങളില്‍ നിന്നുളള വിവര ശേഖരത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
തൊഴി കണ്ടെത്തുന്നതിന് 10.25 ലക്ഷം സ്വദേശി പൗരന്‍മാര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ ഇവരില്‍ ഒരു വിഭാഗം സ്വയം തൊഴില്‍ ചെയ്യുന്നവരും മറ്റും ചിലര്‍ ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സില്‍ രജിസ്റ്റര്‍ ചെയ്യാത്തവരുമാണ്. അതുകൊണ്ടുതന്നെ രജിസ്റ്റര്‍ ചെയ്ത തൊഴില്‍ രഹിതരുടെ കണക്കുകള്‍ പൂര്‍ണമെല്ലന്നും അധികൃതര്‍ വ്യക്തമാക്കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.