Sauditimesonline

prince and modi
സൗദിക്ക് ഇന്ത്യയുടെ ഐക്യദാര്‍ഢ്യം; ഫോണില്‍ വിളിച്ച് പ്രധാനമന്ത്രി മോദി

ലഹരി സമ്മാനിക്കുന്നത് ദുരന്തം മാത്രം: ഋഷിരാജ് സിംഗ്

റിയാദ്: വ്യക്തിയേയും കുടുംബത്തെയും സമൂഹത്തെയും ദുരന്തത്തിലേക്കു നയിക്കാന്‍ മാത്രമേ ലഹരിയുടെ ഉപയോഗം സഹായിക്കുകയുളളൂവെന്ന് ഋഷിരാജ് സിംഗ് ഐ പി എസ്. റിയാദിലെ വിവിധ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. രക്ഷിതാക്കളും മുഖാമുഖം പരിപാടിയില്‍ പങ്കെടുത്തു. കുട്ടികളില്‍ ലഹരിയുടെ ഉപഭോഗം തടയണം. തുടക്കത്തില്‍ കണ്ടെത്തി പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതിന് രക്ഷിതാക്കളും അധ്യാപകരും ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. റിസയുടെ ലഹരിവിരുദ്ധ പ്രതിജ്ഞക്കും അദ്ദേഹം നേതൃത്വം നല്‍കി. സുബൈര്‍ കുഞ്ഞു ഫൗണ്ടേഷന്‍ വെബ് സൈറ്റ് ഉദ്ഘാടനവും നിര്‍വ്വഹിച്ചു.

സുബൈര്‍ കുഞ്ഞു ഫൗണ്ടേഷന്റെ ലഹരിവിരുദ്ധ ബോധവല്‍ക്കരണ പരിപാടി ‘റിസ’യും വേള്‍ഡ് മലയാളി കൗണ്‍സില്‍ റിയാദ് ഘടകവും സംയുക്ക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. ജാഗരുകാരായിരിക്കണമെന്നും വിശദമാക്കി.

സിവില്‍ സര്‍വീസ് ആസ്പിരേഷന്‍സ് എന്ന വിഷയവും ഋഷിരാദ് സിംഗ് അവതരിപ്പിച്ചു. ഇന്ത്യന്‍ സിവില്‍ സര്‍വീസിലെ സാധ്യതകള്‍, പരിശീലന രീതി എന്ന വിശദീകരിച്ചു.

ഡോ. ഭരതന്‍ എ വി റിസയുടെ പ്രവര്‍ത്തനങ്ങള്‍ പങ്കുവെച്ചു. ഡബ്‌ള്യു എം സി പ്രസിഡന്റ് ഡോ . കെ ആര്‍ ജയചന്ദ്രന്‍ പ്രസംഗിച്ചു. ഡബ്‌ള്യു എം സി ചെയര്‍മാന്‍ ഡേവിഡ് ലൂക്ക്, പ്രോഗ്രാം കോഡിനേറ്റര്‍ നിസാര്‍ കല്ലറ, എസ് കെ എഫ് ഫാമിലി ഫോറം ക്രിയേറ്റീവ് മൈന്‍ഡ്‌സ് ഭാരവാഹികള്‍ എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി. ഹമാനി അവതാരകയായിരുന്നു. ഡോ. എസ്. അബ്ദുല്‍ അസീസ് സ്വാഗതവും ഡബ്‌ള്യു എം സി വൈസ് ചെയര്‍മാന്‍ നിജാസ് നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top