റിയാദ്: ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഖുര്‍ആന്‍ പഠന പദ്ധതിയായ ലേണ്‍ ദി ഖുര്‍ആന്‍ രണ്ടാംഘട്ടം പരീക്ഷാഫലം പ്രഖ്യാപിച്ചു. സൗദിയില്‍ പരീക്ഷ എഴുതിയവരുടെ ഫലമാണ് പ്രഖ്യാപിച്ചത്. ഓണ്‍ലൈന്‍ പരീക്ഷ എഴുതിയവരുടെ ഫലവും പ്രസിദ്ധീകരിച്ചു.
സബിത കെ. റ്റി (ബത്ഹ, റിയാദ്), ഷാഹിന ബഷീര്‍ (റൗദ, റിയാദ്), ആയിഷ ബഷീര്‍ (ബത്ഹ, റിയാദ്) എന്നിവര്‍ ഒന്നാം റാങ്കും മറിയം അബ്ദുള്ള (റൗദ, റിയാദ്) രണ്ടാം റാങ്കും നേടി. റിയാദ് റൗദയിലെ ഹമ്മദ് ഫറാസിനാണ് മൂന്നാം റാങ്ക്. 2019 നവംബര്‍ 8 ന് സൗദി അറേബ്യയിലെ മുഴുവന്‍ പ്രവിശ്യകളിലുമായി മുപ്പത് പരീക്ഷാകേന്ദ്രങ്ങളില്‍ നടന്ന പരീക്ഷയില്‍ ആയിരത്തിലധികം പരീക്ഷാര്‍ത്ഥികള്‍ പങ്കെടുത്തു.
നവംബര്‍ 8ന് നടന്ന ഓണ്‍ലൈന്‍ പരീക്ഷയില്‍ മുഹമ്മദ് ജിഷാന്‍ (വയനാട്, കേരളം) ഒന്നാം റാങ്ക് നേടി. മസ്‌ലിമ കെ. എച്ച്, ലുബ്‌ന സീ.ടി, യൂസഫ് അബ്ദുള്ള, മുഹമ്മദ് ഫൈസി കെ.എ എന്നിവര്‍ ഉന്നത മാര്‍ക്ക് നേടി. ഇന്ത്യയിലെ കേരളമുള്‍പ്പെടെയുള്ള വിവിധ സംസ്ഥാനങ്ങള്‍, ജി.സി.സി, യൂറോപ്പ് ഉള്‍പ്പെടെ ലോകത്തിലെ വിവിധ പ്രദേശങ്ങളിലുള്ള മലയാളികള്‍ ഓണ്‍ലൈന്‍ പരീക്ഷയില്‍ പങ്കെടുത്തു. ഫലം www.learnthequran.org വെബ്‌സൈറ്റില്‍ ലഭ്യമാണ്.
റാങ്ക് ജേതാക്കളെ ലേണ്‍ ദി ഖുര്‍ആന്‍ ഡയറക്ടര്‍ അബ്ദുല്‍ ഖയ്യൂം ബുസ്താനി അഭിനന്ദിച്ചു. പരീക്ഷയെഴുതിയവരുടെ പരിശ്രമങ്ങളെ അനുമോദിക്കുന്നതായും അദ്ദേഹം അറിയിച്ചു. ലേണ്‍ ദി ഖുര്‍ആന്‍ പുനരാവര്‍ത്തനം മൂന്നാംഘട്ട പഠന ക്ലാസുകള്‍ സൗദി അറേബ്യയിലെ മുഴുവന്‍ പ്രവിശ്യകളിലും ആരംഭിച്ചു. സൂറത്തുല്‍ മുജാദില മുതല്‍ തഹ്‌രീം (ജുസ്അ് 28) വരെയാണ് മൂന്നാംഘട്ട പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുളളത്. പാഠപുസ്തകം മുഴുവന്‍ ലേണ്‍ ദി ഖുര്‍ആന്‍ സെന്ററുകളിലും ലഭ്യമാണ്.
റാങ്ക് ജേതാക്കള്‍ക്കുള്ള സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റും റിയാദില്‍ നടക്കുന്ന ലേണ്‍ ദി ഖുര്‍ആന്‍ ദേശീയ സംഗമത്തില്‍ വിതരണം ചെയ്യുമെന്നും റിയാദ് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഭാരവാഹികള്‍ അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.