Sauditimesonline

world malayalee
ഡബ്‌ളിയു.എം.എഫ് മാനവ സൗഹൃദം; ഭാരവാഹികള്‍ക്ക് ആദരവും ആഘോഷവും

യുപിയിലെ പൗരത്വ നിഷേധം ഗൗരവമായി കാണണം: സമസ്ത ഇസ്‌ലാമിക് സെന്റര്‍

റിയാദ്: യുപിയില്‍ 40 ലക്ഷത്തിലേറെ പൗരന്‍മാരുടെ പൗരത്വ നിഷേധം അതശവ ഗൗരവത്തോടെ കാണണമെന്ന് സമസ്ത ഇസ്‌ലാമിക് സെന്റര്‍. നിയമങ്ങളും ചട്ടങ്ങളും നിലവില്‍ വരുന്നതിന് മുമ്പ് യോഗി ആദിത്യനാഥിന്റെ കീഴിലുള്ള ഫാസിസ്റ്റ് ഗവര്‍മെന്റ് യുപിയിലെ 19 ജില്ലകളില്‍ എന്‍ ആര്‍ സി നടപ്പാക്കി കഴിഞ്ഞു. ഇക്കാര്യങ്ങളുമായി ഇനിയും മുന്നോട്ട് നീങ്ങികൊണ്ടിരിക്കുന്നു. കോടതിയില്‍ നിന്നു വിധി വരുന്നതിന് മുമ്പു തന്നെ ഇത്തരം നടപടി ക്രമങ്ങളിലൂടെ യുപിയിലെ ഇന്ത്യന്‍ പൗരന്മാരെ ചോദ്യത്തിന്റെ നിഴലില്‍ നിര്‍ത്തുന്നത് ഗൗരവത്തോടെ കാണണം. സുപ്രിം കോടതി വിധി നിരാശാജനകമാണെന്ന് പറയാന്‍ സാധിക്കില്ലെങ്കിലും സമ്പൂര്‍ണ്ണമായും നീതിയുടെ നിലനില്‍പ്പിനും പൗരന്മാരുടെ അവകാശ സംരക്ഷണത്തിനും വേണ്ടി നിലകൊള്ളുന്ന സ്ഥാപനമാണ് സുപിം കോടതിയെന്ന് ബോധ്യപ്പെടുത്തുന്ന രീതിയിലുള്ള നടപടി ക്രമങ്ങള്‍ വിധികളില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും സൗദി സമസ്ത ഇസ്‌ലാമിക് സെന്റര്‍ വ്യക്തമാക്കി. ഇന്ത്യയിലെ മതേതരത്വം സംരക്ഷിക്കണം. അതു ഉറപ്പു വരുത്തുവാന്‍ സി.എ.എ, എന്‍.ആര്‍.സി നടപടി ക്രമങ്ങളില്‍ നിന്ന് പിന്തിരിയുന്നത് വരെ സമര മുഖത്ത് ഉറച്ച് നില്‍ക്കാന്‍ മതേതര വിശ്വാസികളോടൊപ്പം മുന്നോട്ട് നീങ്ങണമെന്നും സമസ്ത ഇസ്‌ലാമിക് സെന്റര്‍ ആവശ്യപ്പെട്ടു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top