Sauditimesonline

ENGINEERING COUNCIL
വ്യാജ എന്‍ജിനീയര്‍മാര്‍ക്ക് പിടിവീഴുന്നു; സൗദിയില്‍ കുടുങ്ങിയത് 1,593 സര്‍ട്ടിഫിക്കറ്റുകള്‍

‘റിവ’ ചികിത്സാ സഹായം കൈമാറി

റിയാദ്: റിയാദിലെ വഴിക്കടവ് നിവാസികളുടെ കൂട്ടയിമ ‘റിവ’ ധന സഹായം വിതരണം ചെയ്തു. പത്തു വര്‍ഷമായി റിയാദില്‍ ട്രാവല്‍ ഏജന്‍സി ജീവനക്കാരനും റിവ അംഗവുമായിരുന്ന ഉമ്മര്‍ ഫാറൂഖിന് അര്‍ബുദ ചികിത്സക്കുളള സഹായമാണ് വിതരണം ചെയ്തത്. റിവ അംഗങ്ങളില്‍ നിന്നു സ്വരൂപിച്ച ഒന്നര ലക്ക്ഷം രൂപ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കഴിയുന്ന ഉമ്മറിനു കൈമാറുന്നതിനു റിവ ജനറല്‍ സെക്രട്ടറി ഹനീഫ പൂവത്തിപൊയിലിനു കൈമാറി. ചെറിയാപ്പു കടൂരാന്‍, മഹ്‌സൂമ്, റശീദ് തമ്പലക്കോടന്‍, അന്‍സാര്‍ ചരലന്‍, ഫൈസല്‍ മാളിയേക്കല്‍, നാസര്‍ എടക്കണ്ടി, ഫൈസല്‍ മുല്ലക്കാട്ടില്‍ എന്നിവര്‍ പങ്കെടുത്തു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top