
റിയാദ്: മുസ്‌ലിം എജുക്കേഷനല്‍ സൊസൈറ്റി റിയാദ് ചാപ്പ്റ്റര്‍ എന്‍ ആര്‍സി വിരുദ്ധ പ്രതിഷോധ സംഗമം സംഘടിപ്പിച്ചു. പരിപാടി ഹുസ്സൈന്‍ അലി വളപട്ടണം ഉദ്ഘാടനം ചെയ്തു. ന്യൂനപക്ഷങ്ങളെ രണ്ടാം തരം പൗരന്മാരാക്കി ഇന്ത്യയില്‍ സവര്‍ണ്ണ ഭരണ കൂട ആധിപത്യം സ്ഥാപിക്കാനുള്ള ശ്രമം തോല്‍പ്പിക്കേണ്ടത് ജനാതിപത്യത്തിന്റെ നില നില്‍പിന് ആവശ്യമാണ്. ഒരു വിഭാഗം ജനങ്ങളെ ജനിച്ച നാട്ടില്‍ അഭയാര്‍ത്ഥി ആക്കാനും വര്‍ഗീയമായി ചേരിതിരിവ് ഉണ്ടാക്കി അരാജകത്തം സൃഷ്ട്ടിക്കാനുമുള്ള കുതന്ത്രം തിരിച്ചറിയണമെന്നും പ്രതിഷേധ സംഗമം അഭിപ്രായപ്പെട്ടു. മുജീബ് മുത്താട്ട് ആസാദി പ്രതിജ്ഞക്കു നേതൃത്വം നല്‍കി.
ഫഹീന്‍ ഫാത്തിമ യുടെ ഖുര്‍ആന്‍ പാരായണം നടത്തി. താജുദീന്‍ കണ്ണൂര്‍, മുഹമ്മദ് ഇക്ബാല്‍, സൈനുല്‍ ആബിദ് തോരപ്പ, അഹമ്മദ് കോയ, സത്താര്‍ കായംകുളം, ഡോ. അബ്ദുല്‍ അസീസ്, ഫൈസല്‍ പൂനൂര്‍ പ്രസംഗിച്ചു.
എം ഇ എസ് വനിതാ വിംഗിന്റെ നേതൃത്വത്തില്‍ കണ്ണ് സംരക്ഷണ സെമിനാറും നടന്നു. സല്‍വ ഐദീദ് ആദ്യക്ഷത വഹിച്ചു. സഫ്‌ന നിഷാന്‍, നേത്ത്ര രോഗ വിദഗ്ദ്ധ ഡോ. ജാസ്മിന്‍ മുഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു. വിനോദ വിജ്ഞാന പരിപാടികളില്‍ തഷീന്‍ റഹ്മാന്‍, ദിയ യതി, അഫ്രീന്‍ ബര്‍ഷാനീ, യാസ്മീന്‍ മുഹമ്മദ്, ഷംന, നജ്മ നിസാര്‍, നര്‍ദീന്‍ അഹമ്മദ്, മോളി മുജീബ്, സജ്‌ന സലിം എന്നവര്‍ വിജയികളായി. അബ്ദുറഹിമാന്‍ കുട്ടി, സാജിത് മുഹമ്മദ്, സൈഫുദ്ധീന്‍, മുഹമ്മദ് ഖാന്‍, അഹമ്മദ് കോയ എന്നിവര്‍ ഉപഹാരം സമ്മാനിച്ചു. നിസാര്‍ അഹമ്മദ്, സലിം പള്ളിയില്‍, അന്‍വര്‍ ഐദീദ്, നിഷാന്‍, ഫര്‍സാന അബ്ദുല്‍ അസീസ്, സഫ്‌ന ഫൈസല്‍, സൗദ മുനീബ്, എന്നവര്‍ നേതൃത്വം നല്‍കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
