Sauditimesonline

trump 2
സൗദി-യുഎസ് സൈനിക, സാമ്പത്തിക കരാര്‍

അഫ്‌ലാജില്‍ വാഹനാപകടം; ആലപ്പുഴ സ്വദേശി മരിച്ചു

റിയാദ്: ലൈലാ അഫ്‌ലാജില്‍ ആലപ്പുഴ സ്വദേശി വാഹനാപകടത്തില്‍ മരിച്ചു. മണ്ണഞ്ചേരി പനക്കേപ്പളളി പുലത്തറവെളിയില്‍ സൈനുദ്ദീന്റെ മകന്‍ കബീര്‍ (52) ആണ് മരിച്ചത്. റിയാദ് ഷിഫ സനഇയ്യയിലെ ആഫിയ കോണ്‍ട്രാക്ടിംഗ് കമ്പനിയില്‍ റിക്കവറി വാന്‍ ഡ്രൈവറായിരുന്നു. ജനുവരി 23ന് രാത്രി ഒന്നരയോടെ അഫ്‌ലാജില്‍ നിന്നു 50 കിലോ മീറ്റര്‍ അകലെ ഹൈവേയില്‍ ട്രെയിലറിന് പിന്നില്‍ കബീര്‍ ഓടിച്ച റിക്കവറി വാന്‍ ഇടിച്ചാണ് അപകടം. റിയാദില്‍ നിന്നു അഫ്‌ലാജിലേക്കു റിക്കവറി വാനില്‍ കൊണ്ടുപോയ വാഹനം ഇറക്കി ഷിഫയിലേക്കു മടങ്ങുന്നതിനിടെ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

23 വര്‍ഷമായി സൗദിയിലുളള കബീര്‍ മകളുടെ നിക്കാഹിന് ശേഷം രണ്ടാഴ്ച മുമ്പാണ് റിയാദില്‍ മടങ്ങിയെത്തിയത്. ഭാര്യ സലീന. നാസിയ, നാജിയ, മുഹമ്മദ് സിനാന്‍ എന്നിവര്‍ മക്കളാണ്. എസ്. ആറ്റ, ഷരീഫ്, ഷംസുദ്ദീന്‍ എന്നിവര്‍ സഹോദരന്‍മാരാണ്.

ഹോത്ത ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിട്ടുളള മൃതദേഹം നാട്ടില്‍ സംസ്‌കരിക്കും. നിയമനടപടി പൂര്‍ത്തിയാക്കുന്നതിന് ദമ്മാമിലുളള സഹോദരന്‍ ഷംസുദ്ദീന്‍ റിയാദിലെത്തിയിട്ടുണ്ട്. സാമൂഹിക പ്രവര്‍ത്തകന്‍ മുജീബ് കായംകുളവും സഹായത്തിനായി രംഗത്തുണ്ട്. മൃതദേഹം നാട്ടിലെത്തിക്കുന്നതിന് ആവശ്യമായ രേഖകള്‍ എംബസിക്ക് കൈമാറിയതായി സുഹൃത്തും ബന്ധുവുമായ ഹാഷിം ചിയാംവെളി പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top