Sauditimesonline

OICC DAMMAM
വിയോജിപ്പുകള്‍ ജനാധിപത്യത്തിന്റെ അനിവാര്യഘടകം; ഫെഡറലിസം സംരക്ഷിക്കപ്പെടണം

ഡോ. അബ്ദുല്‍ അസീസിന്റെ മാതാവ് അന്തരിച്ചു

റിയാദ്: നാഷണല്‍ ഗാര്‍ഡ് ആശുപത്രിയിലെ ഡോ. അബ്ദുല്‍ അസീസിന്റെ മാതാവ് റിയാദില്‍ മരിച്ചു. ഖദീജ ബീവി ഫാത്വിമ ബീവി (83) ആണ് മരിച്ചത്. അഴീക്കോട് പരേതനായ എം സുബൈര്‍കുഞ്ഞിന്റെ പത്‌നിയാണ്. വാര്‍ദക്യസഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു മരണം. സാമൂഹിക പ്രവര്‍ത്തകനും സുബൈര്‍കുഞ്ഞു ഫൗണ്‌ടേഷന്‍ ചെയര്‍മാനും ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്ന ‘റിസ’ കണ്‍വീനറുമായ ഡോ. അബ്ദുല്‍ അസീസ് ഏക മകനാണ്. മരുമകള്‍: പി കെ ഫര്‍സാന, ചെറുമക്കള്‍: നൗറിന്‍, സൈന്‍, ഷിഫ, ഹസീന്‍. നിയമ നടപടികള്‍ പൂര്‍ത്തിയാക്കി മയ്യിത്ത് നാട്ടില്‍ സംസ്‌കരിക്കും.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top