Sauditimesonline

siddiq thuvoor
അനുഭവങ്ങളുടെ തീച്ചൂളയില്‍ നിന്നുസിദ്ദീഖ് തുവ്വൂരിന്റെ 'മരുഭൂമിയിലെ നേര്‍ക്കാഴ്ചകള്‍'

മുസ്തഫക്ക് കേളി യാത്രയയപ്പ് നല്‍കി

റിയാദ്: കേളി കലാ സാംസ്‌കാരിക വേദി സുലൈ ഏരിയ വെസ്റ്റ് യുണിറ്റ് പ്രസിഡന്റ് മുസ്തഫ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്നു. 32 വര്‍ഷമായി സുലൈ മസ്ത്താര്‍ കമ്പിനിയില്‍ ഇലക്ട്രീഷ്യനായി ജോലി ചെയ്തു വരുന്ന മുസ്തഫ കോഴിക്കോട് നല്ലളം സ്വദേശിയാണ്. യാത്രയയപ്പ് യോഗത്തില്‍ യൂണിറ്റ് വൈസ് പ്രസിഡ് തമ്പി അധ്യക്ഷത വഹിച്ചു. യൂണിറ്റ് ട്രഷര്‍ രാധാകൃഷ്ണന്‍ സ്വാഗതം പറഞ്ഞു. ഏരിയ സെക്രട്ടറി അര്‍ഷീദ്, മാറത് യൂണിറ്റ് വൈസ് പ്രസിഡന്റ് ഇസ്മായില്‍, യൂണിറ്റ് അംഗം ജോസ് സ്‌കറിയ എന്നിവര്‍ പ്രസംഗിച്ചു. യുണിറ്റിന്റെ ഉപഹാരം യുണിറ്റ് അംഗങ്ങള്‍ സമ്മാനിച്ചു. യാത്രയയപ്പിന് മുസ്തഫ നന്ദി പറഞ്ഞു.

https://youtu.be/nHpc_l8sI9o

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top