Sauditimesonline

crown-prince-gcc-summit
സുരക്ഷ ഉറപ്പുവരുത്തുമെന്ന് മന്ത്രി സഭ; വിദേശകാര്യ മന്ത്രിമാരുമായി ചര്‍ച്ച

കേളി മലാസ് ഏരിയ വിന്റര്‍ ക്യാമ്പ്

റിയാദ്: കേളി കലാ സാംസ്‌കാരിക വേദി മലാസ് ഏരിയയുടെ നേതൃത്വത്തില്‍ വിന്റര്‍ ക്യാമ്പ് സംഘടിപ്പിച്ചു. മലാസിലെ അബ്ദുള്ള അബു ഉമര്‍ വിശ്രമ കേന്ദ്രത്തില്‍ നടന്ന ക്യാമ്പ് കേളി രക്ഷാധികാരി കമ്മിറ്റി അംഗം സതീഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജവാദ് പരിയാട്ട് അധ്യക്ഷത വഹിച്ചു. രക്ഷാധികാരി അംഗം ഗോപിനാഥ് വേങ്ങര, കേളി പ്രസിഡന്റ് ഷമീര്‍ കുന്നുമ്മല്‍, കുടുംബ വേദി സെക്രട്ടറി സീബ കൂവോട്, കേന്ദ്ര ജോയിന്റ് ട്രഷറര്‍ സെബിന്‍ ഇക്ബാല്‍, മലാസ് രക്ഷാധികാരി കണ്‍വീനര്‍ ഉമ്മര്‍ വി.പി. എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഏരിയാ സെക്രട്ടറി സുനില്‍ കുമാര്‍ സ്വാഗതവും ഏരിയാ സെന്റര്‍ അംഗം നസീര്‍ നന്ദി പറഞ്ഞു.ക്യാമ്പിന്റെ ഭാഗമായി നോര്‍ക്ക, പ്രവാസി ക്ഷേമനിധി, കെ.എസ്.എഫ്.ഇ. പ്രവാസി ചിട്ടി എന്നിവയിലേക്കുള്ള രജിസ്‌ട്രേഷനും നടന്നു. തുടര്‍ന്ന് കേളി അംഗങ്ങള്‍ക്കും കുടുംബവേദി അംഗങ്ങള്‍ക്കും കുട്ടികള്‍ക്കും ചിത്രരചന, മ്യൂസിക്കല്‍ ചെയര്‍, ക്യാരംസ്, ചെസ്സ്, ഷൂട്ടൗട്ട്, ബാഡ്മിന്റണ്‍ എന്നീ മത്സരങ്ങളും സംഘടിപ്പിച്ചു. വിജയികള്‍ക്കും ഉപഹാരവും സമ്മാനിച്ചു. ജവാദ് പരിയാട്ട്, സുനില്‍ കുമാര്‍, പ്രകാശന്‍ മൊറാഴ, അഷറഫ്, റിയാസ്, ഫിറോസ് തയ്യില്‍, സജിത്ത്, നസീര്‍ എന്നീ ഏരിയാ കമ്മിറ്റിയംഗങ്ങള്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ക്യാമ്പംഗങ്ങള്‍ക്ക് എസ് ടി സി പേ ഉപഹാരങ്ങള്‍ വിതരണം ചെയ്തു.

https://youtu.be/nHpc_l8sI9o

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top