Sauditimesonline

SaudiTimes

ഒ.ഐ.സി.സി. നെസ്‌റ്റോ ‘കളര്‍ ഫെസ്റ്റ് ഫെബ്രവരി 7ന്

റിയാദ്: ഒ.ഐ.സി.സി കോഴിക്കോട് ജില്ലാ റിയാദ് കമ്മറ്റിയും നെസ്‌റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി അഞ്ചാമത് കളര്‍ ഫെസ്റ്റ് 2020 സംഘടിപ്പിക്കുന്നു. കുട്ടികള്‍ക്കുളള ചിത്രരചനാ മത്സരമാണ് കളര്‍ ഫെസ്റ്റ്. അസീസിയ നെസ്‌റ്റോ ട്രെയിന്‍മാളില്‍ (ഗാര്‍ഡാനിയ) ഫെബ്രുവരി 07 ന് വെള്ളി യാഴ്ച്ചയാണ് മത്സരമെന്ന് സംഘാടകര്‍ അറിയിച്ചു.

ഉച്ചയ്ക്ക് 1 മുതല്‍ 3.30 വരെ സ്‌പോട്ട് റജിസ്‌ട്രേഷനു സൗകര്യമുണ്ട്. വൈകുന്നേരം 4ന് മത്സരം ആരംഭിക്കും. നാല് വിഭാഗങ്ങളിലാണ് മത്സരം. എല്‍.കെ.ജി. മുതല്‍ ഫസ്റ്റ് സ്റ്റാന്റേഡ് വരെ ഗ്രൂപ്പ് (എ) വിഭാഗത്തിലും രണ്ടു മുതല്‍ നാല് വരെയുള്ള ക്ലാസുകള്‍ ഗ്രൂപ്പ് (ബി)ലും അഞ്ച് മുതല്‍ എട്ട് വരെ ഗ്രൂപ്പ് (സി)യിലും ഒന്‍പത് മുതല്‍ പന്ത്രാം ക്ലാസ് വരെ ഗ്രൂപ്പ് (ഡി)യിലും മത്സരം നടക്കുക.

വിജയികള്‍ക്കു മുഖ്യ പ്രായോജകരായ നെസ്‌റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റ് ഉപഹാരം സമ്മാനിക്കും. ഒന്നാം സ്ഥാനത്തിന് അര്‍ഹരാകുന്നവര്‍ക്ക് സ്വര്‍ണ നാണയവും മറ്റു വിജയികള്‍ക്ക് ആകര്‍ഷകമായ ഉപഹാരങ്ങളും സമ്മാനിക്കും. കൂടാതെ മത്സരത്തിലെ ഏറ്റവും നല്ല പെര്‍ഫോമര്‍ക്ക് എയര്‍ ഇന്ത്യ നല്‍കുന്ന എയര്‍ ടിക്കറ്റും സമ്മാനിക്കും. ഇതിന് പുറമെ ദര്‍ശന ചാനല്‍ എല്ലാ കാറ്റഗറിയിലേയും ബെസ്റ്റ് പെര്‍ഫോമറെ തെരഞ്ഞെടുത്ത് അവരുമായി പ്രത്യാക അഭിമുഖവും സംപ്രേഷണം ചെയ്യും. മത്സരത്തില്‍ പങ്കെടുക്കുന്ന മുഴുവന്‍ കുട്ടികള്‍ക്കും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്യും. റിയാദിലെ മുഴുവന്‍ ഇന്ത്യന്‍ സ്‌കൂളുകളിലെയും വിദ്യാര്‍ത്ഥികള്‍ മത്സരത്തില്‍ പങ്കാളികളാവും. 18 വയസ്സിന് മുകളിലുള്ളവര്‍ക്കായി കാരികേചര്‍ മത്സരവും നടക്കും. വിജയിക്ക് ക്യാഷ് പ്രൈസ് സമ്മാനിക്കും. പരിപാടിയുടെ ഭാഗമായി അല്‍ റയാന്‍ പോളിക്ലിനിക്കിന്റെ സഹകരണത്തോടെ സൗജന്യ മെഡിക്കല്‍ ക്യാമ്പും ഒരുക്കിയിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക് അബ്ദുല്‍ കരീം കൊടുവള്ളി 0503824554, ഹര്‍ഷാദ് എം.ടി. 0500 609227, അശ്‌റഫ് മേച്ചീരി 0546474174 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം. റജിസ്‌ട്രേഷന്‍ ഫോമുകള്‍ സ്‌കൂളുകളിലും ലഭ്യമാണ്. http://oiccriyadh.com/colourfest/form.php എന്ന ലിങ്കു വഴി ഓണ്‍ലൈന്‍ വഴിയും രജിസ്റ്റര്‍ ചെയ്യാം.
കളര്‍ ഫെസ്റ്റില്‍ നിന്നുളള വരുമാനം കോഴിക്കോട് ജില്ലാ കമ്മറ്റി നിര്‍ധനര്‍ക്കായി നിര്‍മ്മിച്ച് നല്‍കുന്ന ‘ഇന്ദിരാജി സ്‌നേഹ ഭവന പദ്ധതി’ക്കു വിനിയോഗിക്കും. ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെ മണ്ഡലങ്ങളിലും നിര്‍ധനരായവരെ കണ്‌ടെത്തി വീട് നിര്‍മ്മിച്ച് നല്‍കും. രണ്ട് വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി താക്കോല്‍ കൈമാറി. മൂന്നാമത്തെ വീടിന്റെ പണി പൂര്‍ത്തിയാക്കി. ബാക്കിയുള്ള മണ്ഡലങ്ങളിലെ വീടുകളുടെ നിര്‍മ്മാണ പദ്ധതികളും നടന്നുവരുന്നു.

വാര്‍ത്താ സമ്മേളനത്തില്‍ പ്രോഗ്രാം ചെയര്‍മാന്‍ അബ്ദുല്‍ കരീം കൊടുവള്ളി, കണ്‍വീനര്‍ മോഹന്‍ദാസ് വടകര, ഭവന പദ്ധതി ചെയര്‍മാന്‍ നവാസ് വെള്ളിമാട്കുന്ന്, സെക്രട്ടറി ഹര്‍ഷാദ് എം.ടി, ജമാല്‍ എരഞ്ഞിമാവ്, മീഡിയ കണ്‍വീനര്‍ അശ്‌റഫ് മേച്ചീരി എന്നിവര്‍ സംബന്ധിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top