Sauditimesonline

d 1
'ബല്ലാത്ത പൊല്ലാപ്പ്': ബഷീറിനെതിരെ കഥാപാത്രങ്ങള്‍ കോടതിയില്‍

കൊയിലാണ്ടി കൂട്ടം അഞ്ചാം വാര്‍ഷികം ഫെബ്രുവരി 7ന്

റിയാദ്: കൊയിലാണ്ടി കൂട്ടം ഗ്ലോബല്‍ കമ്മ്യൂണിറ്റി റിയാദ് ചാപ്റ്റര്‍ അഞ്ചാം വാര്‍ഷികം ആഘോഷിക്കുന്നു. ഫെബ്രുവരി 7ന് റിയാദിലെ എക്‌സിറ് 18ലുളള നോഫാ ഓഡിറ്റേറിയത്തില്‍ മെഹ്ഫില്‍ സീസണ്‍ 2 എന്ന പേരിലാണ് ആഘോഷം. കാരുണ്യഹസ്തം 2020 പരിപാടിയുടെ ഭാഗമായി ഉച്ചക്ക് 2 മുതല്‍ മെഹന്ദി ഫെസ്റ്റ്, ബിരിയാണി ഫെസ്റ്റ് തുടങ്ങിയ പരിപാടികള്‍ നടക്കും. റിയാദില്‍ ആദ്യമായി എത്തുന്ന കോമഡി ഫെസ്റ്റിവല്‍ ഫെയിം കാലിക്കറ്റ് വി ഫോര്‍ യു ടീം അവതരിപ്പിക്കുന്ന കോമഡി സ്‌കിററ് അരങ്ങേറും. ആസിഫ് കാപ്പാട് നയിക്കുന്ന ഗാനമേളയില്‍ റിയാദിലെ കലാകാരന്മാരും അണിനിരക്കും.വാര്‍ത്താ സമ്മേളനത്തില്‍ കൊയിലാണ്ടി കൂട്ടം റിയാദ് ചാപ്റ്റര്‍ ചെയര്‍മാന്‍ റാഫി കൊയിലാണ്ടി, പ്രസിഡന്റ് ഷാഹിര്‍ കാപ്പാട്, സെക്ട്രറി ഷബീര്‍ അലി കൊയിലാണ്ടി, ചീഫ് കോഓര്‍ഡിനേറ്റര്‍ ഇസ്ഹാഖ് ഒലിവ്, പ്രോഗ്രാം കണ്‍വീനര്‍ നൗഷാദ് കണ്ണങ്കടവ് എന്നിവര്‍ പങ്കെടുത്തു

https://youtu.be/nHpc_l8sI9o
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top