Sauditimesonline

VANITHA OICC SAIFUNISA
റമദാന്‍ മജ്‌ലിസും അത്താഴ സംഗമവും

പെരുമ്പാവൂര്‍ കൂട്ടായ്മ ‘ട്വിക്‌സ്മാസ് ബീറ്റ്‌സ്’

റിയാദ്: ക്രിസ്തുമസ്-പുതുവത്സരം ആഘോഷിച്ച് പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്‍. ‘ട്വിക്‌സ്മാസ് ബീറ്റ്‌സ്’ എന്ന പേരില്‍ സുലൈ അല്‍ അമാകിന്‍ ഓഡിറ്റോറിയത്തിലായിരുന്നു ആഘോഷം. സാംസ്‌കാരിക സമ്മേളനത്തില്‍ പ്രസിഡന്റ് സാജു ദേവസ്യ അധ്യക്ഷത വഹിച്ചു. സമൂഹിക പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാട് ഉദ്ഘടനം ചെയ്തു.

മുപ്പത് വര്‍ഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന സക്കീര്‍ ഹുസൈന് ചടങ്ങില്‍ യാത്രയയപ്പ് നല്‍കി. റിയാദിലെ വിവിധ സംഘടനാ നേതാക്കളായ അജീഷ് ചെറുവട്ടൂര്‍ (ഒഐസിസി), ഇഖ്ബാല്‍ ഇബ്രാഹിം (കെഎംസിസി), ഷുക്കൂര്‍ ആലുവ (എറണാകുളം ജില്ലാ പ്രവാസി അസോസിയേഷന്‍), റഹ്മാന്‍ മുനമ്പത്ത് (ഫോര്‍ക്ക), റിജോഷ് (റിയാദ് ടാക്കിസ്), മുന്‍ പ്രസിഡന്റുമാരായ അലി വാരിയത്ത്, സലാം മാറമ്പിള്ളി, കരീം കാനാമ്പുറം, മുഹമ്മദാലി മരോട്ടിക്കല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കണ്‍വീനര്‍ പ്രവീണ്‍ ജോര്‍ജിന്റെ ആമുഖ പ്രഭാഷണം നിര്‍വ്വഹിച്ചു.

സഹല്‍ പെരുമ്പാവൂര്‍, സിയാവുദീന്‍ എന്നിവരുടെ നേതൃത്വത്തില്‍ അവതരിപ്പിച്ച കുട്ടികളുടെ സിനിമാറ്റിക് ഡാന്‍സുകള്‍, മാര്‍ഗംകളി, മ്യൂസിക് ഷോ, ക്രിസിന്റെ ഗിറ്റാര്‍ ഫ്യൂഷന്‍, ജാക്‌സണ്‍ അവതരിപ്പിച്ച ഹിപ് ഹോപ് സ്ട്രീറ്റ് ഡാന്‍സ്, ക്രിസ്മസ് കരോള്‍ എന്നിവ അരങ്ങേറി. ഭാരവാഹികളായ അന്‍വര്‍ മുഹമ്മദ്, അബ്ദുല്‍ മജീദ്, ലാലു വര്‍ക്കി, നൗഷാദ് പള്ളത്ത്, ഹാരിസ് മേതല, സ്വാലിഹ്, എക്‌സിക്യൂട്ടീവ് മെമ്പര്‍മാരായ ഷാജഹാന്‍ പെരുമ്പാവൂര്‍,

മുജീബ് മൂലയില്‍, ഷാനവാസ് മുടിക്കല്‍, ഷമീര്‍, ഹിലാല്‍ ബാബു, മിഥുലാജ്, സുബാഷ് അമ്പാട്ട്, മുഹമ്മദ് ഉവൈസ്, റിജോ ഡൊമിനിന്‍കോസ്, ഹാരിസ് കോതമംഗലം, അബ്ദുല്‍ ജലീല്‍ ഉളിയന്നൂര്‍ എന്നിവര്‍ മറ്റ് അനുബന്ധ പരിപാടികള്‍ നിയന്ത്രിച്ചു. അഡ്വ അജിത്ഖാന്‍ അവതാരകനായിരുന്നു. കേക്ക് മുറിച്ച് മധുരം പങ്കുവച്ചാണ് പരിപാടി സമാപിച്ചത്. സെക്രട്ടറി കുഞ്ഞുമുഹമ്മദ് ചുള്ളിക്കാടന്‍ സ്വാഗതവും രക്ഷാധികാരി സലാം പെരുമ്പാവൂര്‍ നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top