Sauditimesonline

russul
റസ്സല്‍ മഠത്തിപ്പറമ്പിലിന് പിഎംഎഫ് യാത്രയയപ്പ്

റിയ കപ്പ് ക്രിക്കറ്റ്: ഹാരാ യൂണിറ്റ് ചാമ്പ്യന്‍മാര്‍

റിയാദ്: റിയാദ് ഇന്ത്യന്‍ അസോസിയേഷന്‍ ഇന്റര്‍ യൂണിറ്റ് ക്രിക്കറ്റ് ടൂര്‍ണമെന്റ് സുലൈ കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഗ്രൗണ്ടില്‍ അരങ്ങേറി. പ്രസിഡന്റ് ഉമ്മര്‍കുട്ടി മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി അരുണ്‍ കുമരന്‍ സന്നിഹിതനായിരുന്നു. യൂണിറ്റ് തലത്തില്‍ നാല് ടീമുകള്‍ മത്സരത്തില്‍ മാറ്റുരച്ചു. വാശിയേറിയ ഫൈനല്‍ മത്സരത്തില്‍ ഹാര യൂണിറ്റ് ചാമ്പ്യന്‍മാരായി. മാലാസ് യൂണിറ്റ് റണ്ണേഴ്‌സ് അപ്പ് ട്രോഫി നേടി.

ഹബീബ് റഹ്മാന്‍, അരുണ്‍ കുമരന്‍, ഡെന്നി ഇമ്മട്ടി, റെജിമോന്‍, ബിജു ജോസഫ്, അജുമോന്‍ എന്നിവര്‍ അമ്പയര്‍മാരായിരുന്നു. ടൂര്‍ണമെന്റിലെ നല്ല ബാറ്റ്‌സ്മാനും നല്ല ബൗളറുമായി ഹാര യൂണിറ്റിന്റെ ബിബിനെ തിരഞ്ഞെടുത്തു. ടൂര്‍ണമെന്റിലെ നല്ല കളിക്കാരനുള്ള സമ്മാനവും ബിബിന്‍ നേടി.

ഡെന്നി ഇമ്മട്ടി, ക്ലീറ്റസ്, അബ്ദുല്‍ സലാം, സിനില്‍ സുഗതന്‍, അരുള്‍ നടരാജന്‍, ഹനീഫ എന്നിവര്‍ ഉപഹാരം സമ്മാനിച്ചു. ജോയിന്റ് സെക്രട്ടറി പീറ്റര്‍, കലാകായിക സാംസ്‌കാരിക വിഭാഗം കണ്‍വീനര്‍ ജുബിന്‍ പോള്‍, ഹബീബ് റഹ്മാന്‍, ഡോ. പൊന്മുരുഗന്‍, സന്ദീപ്, സെല്‍വകുമാര്‍, അരുള്‍ നടരാജന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top