Sauditimesonline

road network
റിയാദില്‍ റോഡ് നവീകരണം

കൊവിഡ് കാലത്തെ ഏ ടി എം ഉപയോഗം എങ്ങനെ?

പണമിടപാടുകള്‍ ആട്ടോമാറ്റിക് ടെല്ലര്‍ മെഷീന്‍ (ഏ ടി എം) വഴി സര്‍വ്വസാധാരണമായി നടക്കുന്ന കാലമാണിത്. മുതിര്‍ന്നവര്‍ മാത്രമല്ല കുട്ടികളും ഏ ടി എം ഉപയോഗിക്കുന്നുണ്ട്. വൈറസ് മറ്റുളളവരിലേക്ക് വേഗം പടര്‍ന്നുപിടിക്കാന്‍ സാധ്യതയുളള ഒന്നാണ് ഏ ടി എം മെഷീനുകള്‍. അതുകൊണ്ടുതന്നെ ഉപയോഗിക്കുന്നവര്‍ ജാഗ്രത പാലിക്കണം.

  1. കൈകള്‍ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകുക. അല്ലെങ്കില്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് ശുചിത്വം ഉറപ്പുവരുത്തുക. അതിനു ശേഷം മാത്രമേ ഏ ടി എം മെഷീനുകളില്‍ ഇടപാടുകള്‍ നടത്താന്‍ പാടുളളൂ.
  2. ഏ ടി എം ക്യാബിനിലും മെഷീനിലും നിങ്ങളുടെ കൈകള്‍ സ്പര്‍ശിക്കുന്നത് പരമാവധി കുറക്കുക.
  3. പനി, ജലദോഷം, തുമ്മല്‍ എന്നിവയുണ്ടെങ്കില്‍ ഏ ടി എംനെ സമീപിക്കാതിരിക്കുക.
  4. ഏ ടി എംന് സമീപം തുമ്മല്‍, ചുമ എന്നിവ അനുഭവപ്പെട്ടാല്‍ ടിഷ്യൂ, കൈ, കൈമുട്ട് എന്നിവ ഏതെങ്കിലും ഉപയോഗിച്ച് മറച്ചുപിടിക്കുക.
  5. മറ്റാരെങ്കിലും ഏ ടി എം കാബിനില്‍ ഉണ്ടെങ്കില്‍ അകത്ത് പ്രവേശിക്കാതിരിക്കുക.
  6. ഫെയ്‌സ് മാസ്‌ക്, ടിഷ്യൂ എന്നിവ ഏ ടി എം ക്യാബിനില്‍ ഉപേക്ഷിക്കരുത്.
  7. പരമാവധി ബാങ്കുകളുടെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം, ഡിജിറ്റല്‍ വാലറ്റ് എന്നിവ വഴി ഇടപാടുകള്‍ നടത്താന്‍ ശ്രമിക്കുക.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top