
റിയാദ്: ഗള്‍ഫ് മലയാളി ഫെഡറേഷന്‍ (ജിഎംഎഫ്) ജിസിസി ഭാരവാഹികളെ പ്രഖ്യാപിച്ചു. ബഷീര്‍ അമ്പലായി ബഹ്‌റൈന്‍ (പ്രസിഡന്റ്), ജയന്‍ കൊടുങ്ങല്ലൂര്‍ സൗദി അറേബ്യ (ജനറല്‍ സെക്രട്ടറി), സുനില്‍ മാക്കര്‍ ഖത്തര്‍ (ട്രഷറര്‍), അഫ്‌സല്‍ കണ്ണൂര്‍ സൗദി അറേബ്യ (ജിസിസി കോര്‍ഡിനേറ്റര്‍) എന്നിവരാണ് പ്രധാന ഭാരവാഹികള്‍. റാഫി പാങ്ങോട് സൗദി അറേബ്യ (ഫൗണ്ടര്‍ ചെയര്‍മാന്‍), സലിം ഖത്തര്‍, അലക്‌സ് ബേബി ബഹ്‌റൈന്‍ (വൈസ് പ്രസിഡന്റുമാര്‍), കെ.വി. അജേഷ് ബഹ്‌റൈന്‍, ഫജ്‌റുദ്ദീന്‍ മൂപ്പന്‍ ദുബായ് (ജോയിന്റ് സെക്രട്ടറിമാര്‍) എന്നിവരെയും തിരഞ്ഞെടുത്തു.

ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് കെ. കമാല്‍ പാഷ, ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി, മുന്‍ ഡിജിപി ജേക്കബ് പുന്നൂസ് എന്നിവരാണ് സംഘടനയുടെ മുഖ്യ രക്ഷാധികാരികള്‍.
കമര്‍ബാനു വലിയകത്ത് സൗദി അറേബ്യ (വനിതാ കോര്‍ഡിനേറ്റര്‍), അഡ്വ. ആര്‍. മുരളീധരന്‍ കേരളം (ലീഗല്‍ അഡ്വൈസര്‍), സാമൂഹിക പ്രവര്‍ത്തകന്‍ അഷ്‌റഫ് താമരശ്ശേരി ദുബായ്, നാസര്‍ മാനു ദുബായ്, അബ്ദുല്‍ അസീസ് പവിത്ര സൗദി അറേബ്യ (ചാരിറ്റി കണ്‍വീനര്‍മാര്‍), കാസിം പാടത്തായി ബഹ്‌റൈന്‍ (മീഡിയ കോര്‍ഡിനേറ്റര്‍), വേണു പരമേശ്വരന്‍ കേരളം (മീഡിയ അഡ്‌വൈസര്‍) എന്നിവരാണ് മറ്റ് ഭാരവാഹികള്‍.

ഗള്‍ഫ് നാടുകളില്‍ നിന്നും കേരളത്തില്‍ നിന്നും പൊതുപ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി 24 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിക്കും രൂപം നല്‍കി. മജീദ് ചിങ്ങോലി, റഷീദ് ചിലങ്ക, സലിം തൈക്കണ്ടി, അഡ്വ. ജാഫര്‍ ഖാന്‍, പ്രകാശന്‍ കണ്ണൂര്‍, ഷാനിയാസ് കുന്നിക്കോട്, ഹരികൃഷ്ണന്‍ കണ്ണൂര്‍, നൗഷാദ് ആലത്തൂര്‍, അഡ്വ. അജിത്ത്, നജീം കടലായി, സാജിദ് ആറാട്ടുപുഴ, അഡ്വ. മനു ഗംഗാധരന്‍, നിബു ഹൈദര്‍, അന്‍വര്‍ കണ്ണൂര്‍, അഡ്വ. സന്തോഷ് കെ. നായര്‍, സുല്‍ഫിക്കര്‍ ആലങ്കോട്, അന്‍വര്‍ അബ്ദുല്ല, മജീദ് കരുനാഗപ്പള്ളി, ടോം സി. മാത്യു, നസീര്‍ പുന്നപ്ര എന്നിവരാണ് എക്‌സിക്യൂട്ടീവ് അംഗങ്ങള്‍. ‘സേവനം, സൗഹൃദം, കാരുണ്യം, ഐക്യം’ എന്ന ലക്ഷ്യത്തോടെ പ്രവാസികള്‍ക്കിടയില്‍ ജീവകാരുണ്യ-ക്ഷേമ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമായി മുന്നോട്ട് കൊണ്ടുപോകുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.





