
റിയാദ്: കേളി കലാ സാംസ്‌കാരിക വേദി സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന കുദു-കേളി മെഗാ ക്രിക്കറ്റ് ടൂര്‍ണമെന്റ് സീസണ്‍-2 സഫാ മക്കാ കപ്പിന്റെ എട്ടാം വാരത്തില്‍ മൂന്ന് മത്സരങ്ങള്‍ പൂര്‍ത്തിയായി. സ്മാഷസ്, കുദു ക്രിക്കറ്റ് ക്ലബ്, ഗോള്‍ഡന്‍ മില്ലര്‍ ടീമുകള്‍ വിജയികളായി. ഒരു മത്സരത്തില്‍ ഈഗിള്‍ സ്‌ട്രൈക്കേഴ്‌സ് വാക്കോവര്‍ വിജയവും നേടി.

ആദ്യ മത്സരത്തില്‍ ഗോള്‍ഡന്‍ മില്ലര്‍ 16 റണ്‍സിന് കൊക്കന്‍ ബാദ്ഷായെ പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത ഗോള്‍ഡന്‍ മില്ലര്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സ് നേടിയപ്പോള്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊക്കന്‍ ബാദ്ഷായ്ക്ക് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. 28 പന്തില്‍ 80 റണ്‍സ് അടിച്ചുകൂട്ടിയ ഗോള്‍ഡന്‍ മില്ലറിന്റെ മിഥുന്‍ മാന്‍ ഓഫ് ദ മാച്ചായി.
രണ്ടാം മത്സരത്തില്‍ ഒലയ്യ ക്രിക്കറ്റ് ക്ലബിനെ ഏഴ് വിക്കറ്റിന് തോല്‍പ്പിച്ചാണ് കുദു ക്രിക്കറ്റ് ക്ലബ് വിജയം കൊയ്തത്. ആദ്യം ബാറ്റ് ചെയ്ത ഒലയ്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സ് നേടിയപ്പോള്‍ കുദു ക്രിക്കറ്റ് ക്ലബ് മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം മറികടന്നു. 36 പന്തില്‍ 94 റണ്‍സ് നേടിയ കുദു ക്ലബ്ബിന്റെ അയാസ് ഖാനാണ് മാന്‍ ഓഫ് ദ മാച്ച്.

മൂന്നാം മത്സരത്തില്‍ സ്‌െ്രെടക്കേഴ്‌സ് ഇലവനെ 98 റണ്‍സിന് തകര്‍ത്ത് സ്മാഷസ് വമ്പന്‍ ജയം സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത സ്മാഷസ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സിന്റെ കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയപ്പോള്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ സ്‌െ്രെടക്കേഴ്‌സ് ഇലവന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 74 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. 21 പന്തില്‍ 69 റണ്‍സ് വാരിയ സ്മാഷസിന്റെ അലാവുദ്ദീന്‍ മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരത്തിന് അര്‍ഹനായി. നാലാം മത്സരത്തില്‍ സാറ്റ്‌കോം ട്രാവന്‍കൂറിനെതിരെ ഈഗിള്‍ സ്‌െ്രെടക്കേഴ്‌സ് വാക്കോവറിലൂടെ വിജയം ഉറപ്പിച്ചു.
വിജയികള്‍ക്കുള്ള മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരങ്ങള്‍ കേളി കേന്ദ്ര സ്‌പോര്‍ട്‌സ് കമ്മിറ്റി കണ്‍വീനര്‍ ഷമീം മേലേതില്‍, റോദ ഏരിയ ട്രഷറര്‍ ഷഫീഖ്, വോളന്റിയര്‍ വൈസ് ക്യാപ്റ്റന്‍ റെനീസ് കരുനാഗപ്പള്ളി എന്നിവര്‍ ചേര്‍ന്ന് വിതരണം ചെയ്തു. നൗഷിഫ്, റിജേഷ്, നവാസ്, ഷബീര്‍, ചാക്കോ, ഉണ്ണി എന്നിവരായിരുന്നു മത്സരങ്ങളിലെ അമ്പയര്‍മാര്‍. ആകെ 24 ടീമുകള്‍ മാറ്റുരയ്ക്കുന്ന ടൂര്‍ണമെന്റില്‍ ആറ് ഗ്രൂപ്പുകളിലായാണ് മത്സരങ്ങള്‍ പുരോഗമിക്കുന്നത്. നവംബര്‍ പകുതിയോടെ പ്രീ ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ ആരംഭിക്കും. തുടര്‍ന്ന് ടൂര്‍ണമെന്റിന്റെ ആവേശകരമായ സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍ ഡിസംബറില്‍ നടക്കും.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






