Sauditimesonline

pravasi sangam
പ്രവാസി സംഘം കുടുംബവേദി

പ്രവാസി സംഘം കുടുംബവേദി

ബുറൈദ: ഖസീം പ്രവാസി സംഘം കുടുംബവേദി കിങ് ഫഹദ് സഫറ യൂണിറ്റ് രൂപീകരിച്ചു. ബുറൈദയില്‍ നടന്ന രൂപീകരണ സമ്മേളനം രക്ഷാധികാരി സമിതി അംഗം ഉണ്ണി കണിയാപുരം ഉദ്ഘാടനം ചെയ്തു. സുലക്ഷണ ഭദ്രന്‍ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി സമിതി അംഗം മനാഫ് ചെറുവട്ടൂര്‍, സജേഷ് പാച്ചീരി മഠത്തില്‍, സുല്‍ഫിക്കര്‍ അലി, സുജിത്ത്, പ്രീത സജേഷ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സോഫിയ സൈനുദ്ദീന്‍ ഭാരവാഹി പാനല്‍ അവതരിപ്പിച്ചു.

മോള്‍സി ദിലീപ് (പ്രസിഡന്റ്), നൈജി രഞ്ജന്‍ (സെക്രട്ടറി), ചിത്ര യു.പി. (വൈസ് പ്രസിഡന്റ്), അമൃത മധു (ജോയിന്റ് സെക്രട്ടറി), ആശ സുനീഷ് (ട്രഷറര്‍), ആദര്‍ശ് (ജീവകാരുണ്യ വിഭാഗം കണ്‍വീനര്‍) എന്നിവരാണ് ഭാരവാഹികള്‍. റാഫിയത്ത് അഷ്‌റഫ് സ്വാഗതവും നൈജി രഞ്ജന്‍ നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top