Sauditimesonline

Saudi times_W35cm X H20 cm-01
തണലൊരുക്കി കെഎംസിസി: സുരക്ഷാ പദ്ധതി എട്ടാം വര്‍ഷത്തിലേക്ക്; അംഗത്വ പ്രചാരണത്തിന് തുടക്കം

രുചി മാധുര്യം മാറ്റുരച്ച പായസ മേള

റിയാദ്: പാരമ്പര്യ രുചി മാധുര്യം മാറ്റുരച്ച പായസ മേളയില്‍ ജെഫ്രിനാ ജെഫ്ഷിദ് ഒരുക്കിയ പായസം താരമായി. കസവ് കലാവേദിയാണ് മേള ഒരുക്കിയത്. ഷഹ്മ നസ്‌റി രണ്ടാം സ്ഥാനവും റൈഹാന ഹാരിസ് മൂന്നാം സ്ഥാനവും നേടി. 25 മത്സരാര്‍ത്ഥികളാണ് വിവിധയിനം പായസം ഒരുക്കിയത്.

കസവ് കലാകാരന്മാരുടെ ഗാനസന്ധ്യ, റഫീഖ് കാസര്‍കോഡ് നയിച്ച ടീം മെഹ്ഫില്‍ മുട്ടിപ്പാട്ടും കോല്‍കളിയും അരങ്ങേറി. ഷെഫ് ഷറഫുദ്ദീന്‍, ദാസന്‍ എന്നിവര്‍ വിധികര്‍ത്താക്കളായിരുന്നു. കസവ് കലാവേദി പ്രസിഡന്റ് സലിം ചാലിയം, സെക്രട്ടറി മനാഫ് മണ്ണൂര്‍, കോഡിനേറ്റര്‍ അമീര്‍ പാലത്തിങ്ങല്‍, മീഡിയ കണ്‍വീനര്‍ ഹാഷിഫ് ആലത്തൂര്‍, രക്ഷാധികാരികളായ ഷറഫുദ്ദീന്‍ തേഞ്ഞിപ്പലം, ബീഗം നാസര്‍ നിഷാന, ആഷിഫ്, സാജിറ ഷറഫുദ്ദീന്‍, മുസമ്മില്‍, സൂരജ്, സുധീര്‍ എന്നിവര്‍ നേതൃത്വം നല്‍കി. കസവ് ഗായകരായ അനസ് മാണിയൂര്‍, നിഷാദ് നടുവില്‍, ദില്‍ഷാദ് കൊല്ലം, ഇശല്‍ ആഷിഫ്, ഇബ്രാഹിം, വിഷ്ണു എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു, ട്രഷറര്‍ ജിംഷാദ് മേല്‍മുറി നന്ദിപറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top