Sauditimesonline

IUML-FLAG
മതനിരപേക്ഷതക്ക് വിലപറഞ്ഞ സിപിഎമ്മിന്‌ ഷോക് ട്രീറ്റ്‌മെന്റ്: കെഎംസിസി

റിസ ‘മില്യണ്‍ മെസ്സേജ്’ കാമ്പയിന്‍ സമാപിച്ചു

റിയാദ്: അന്താരാഷ്ട്ര എന്‍ജിഓ സുബൈര്‍ കുഞ്ഞു ഫൗണ്ടേഷന്റെ ലഹരിവിരുദ്ധ ബോധവത്കരണ പരിപാടി ‘റിസ’യുടെ പതിമൂന്നാമത് ‘മില്യണ്‍ മെസ്സേജ് ക്യാമ്പയിന് ‘ സമാപിച്ചു. ഒക്ടോബര്‍ 2 മുതല്‍ നവംബര്‍ 14 വരെ നന്നെ ക്യാമ്പയിനിന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സാമൂഹിക കൂട്ടായ്മകള്‍, ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍, സോഷ്യല്‍ നെറ്റുവര്‍ക്കുകള്‍ ഉള്‍പ്പെ നിരവധിപേര്‍ പങ്കെടുത്തു. മിഡിലീസ്റ്റിലെ വിവിധ ഇന്റര്‍നാഷണല്‍ സ്‌കൂളൂകളും കേരളം, തമിഴ്‌നാട്, ആന്ധ്ര പ്രദേശ് സംസ്ഥാനങ്ങളിലെ തെരെഞ്ഞെടുക്കപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങളും അതതു ഭാഷകളിലുള്ള ലഘുലേഖകള്‍ വിതരണം ചെയ്തു. കൂടുതല്‍ സംസ്ഥാനങ്ങളിലേയ്ക്കും രാജ്യങ്ങളിലേക്കും സന്ദേശം എത്തിക്കാന്‍ കഴിഞ്ഞതായി സംഘാടകര്‍ പറഞ്ഞു. cdn.skf.onl/mmc ലിങ്കില്‍ 18 ഭാഷകളില്‍ ലഘുലേഖ ലഭ്യമാണ്.

സൗദിയിലെ പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖല സിറ്റിഫ്‌ളവര്‍ എട്ടു ലക്ഷം പേരില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ സന്ദേശം കൈമാറി. 6 ലക്ഷം ബ്രോഷറുകളിലൂം സന്ദേശം വിതരണം ചെയ്തു. റിയാദിലെ എ ടു ഇസഡ് ദുബായ് ഹൈപ്പര്‍ മാര്‍ക്കറ്റ് ബ്രോഷറുകളിലൂടെയും സന്ദേശം പ്രചരിപ്പിച്ചു.

സൗദി ടൈംസ്, പ്രവാസി പത്രം, മീഡിയ വിങ്‌സ് ഉള്‍പ്പെടെ ഓണ്‍ലൈന്‍ മാധ്യമങ്ങളും ഫഌയര്‍ പ്രസിദ്ധീകരിച്ചു. ലഘുലേഖയ്ക്ക് പുറമെ, ഇന്ത്യന്‍ കറന്‍സിയില്‍ ആലേഖനം ചെയ്തിയിട്ടുള്ള 17 ഭാഷകള്‍ ഉള്‍പ്പെടെ 46 പ്രധാന ഭാഷകളില്‍ ‘ലഹരി ഉപഭോഗം തുടങ്ങുന്നതിനു മുന്‍പ് തന്നെ തടയുക’ എന്ന റിസയുടെ മുദ്രാവാക്യം പ്രചരിപ്പിച്ചു. അഞ്ചു മുതല്‍ 7 വരെ ക്ലാസ്സുകളിലെ കുട്ടികള്‍ക്കായി ബഹുഭാഷാ കോമിക് ഫഌയറും പ്രസിദ്ധീകരിച്ചു.

ക്വാണ്ടം റൈസ് ഇന്റര്‍നാഷനല്‍ സ്‌കൂള്‍ (ഖര്‍ജ്) പ്രിന്‍സിപ്പല്‍ പദ്മിനി യൂ നായര്‍ ഹിന്ദിയിലേയ്ക്കും യു എന്‍ വോളന്റിയര്‍ ഡോ. ബാലസുബ്രമണ്യന്‍ തമിഴിലേയ്ക്കും ആന്ധ്രാ പ്രദേശിലെ അന്നമാചാര്യ കോളേജ് ഓഫ് കംപ്യൂട്ടര്‍ സയന്‍സ് പ്രിന്‍സിപ്പല്‍ ഡോ. സമതാ നായിഡു തെലുഗു ഭാഷയിലേക്കും നാഷണല്‍ ഗാര്‍ഡ് ആശുപത്രിയിലെ ഫാമിലി മെഡിസിന്‍ അസിസ്റ്റന്റ് കണ്‍സല്‍ട്ടന്റ് ഡോ. ഹനാന്‍ അല്‍ ഗാലിബ് അറബിയിലേയ്ക്കും ലഘുലേഖ മൊഴിമാറ്റി. സനൂപ് അഹമ്മദ്, സെയിന്‍ അബ്ദുല്‍ അസീസ്, ഹസീന്‍, ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ. അബ്ദുല്‍ അസീസ്, പ്രോഗ്രാം കണ്‍സല്‍ട്ടന്റ് ഡോ. എ വി ഭരതന്‍ എന്നിവര്‍നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top