Sauditimesonline

FORKA PRESS MEET
പ്രാദേശിക രുചിക്കൂട്ടൊരുക്കാന്‍ 'ഫോര്‍ക്ക' ഫുഡ് ഫെസ്റ്റ്

അല്‍ ഖര്‍ജില്‍ മരിച്ച സുരേഷ് കുമാറിന്റെ മൃതദേഹം നാട്ടില്‍ സംസ്‌കരിച്ചു

റിയാദ്: ഹൃദയാഘാതത്തെ തുടര്‍ന്ന് അല്‍ ഖര്‍ജില്‍ മരിച്ച കേളി കലാസാംസ്‌കാരിക വേദി പ്രവര്‍ത്തകന്‍ സുരേഷ് കുമാറിന്റെ മൃതദേഹം നാട്ടില്‍ സംസ്‌കരിച്ചു. ന്യൂ സനയ്യ ഏരിയ അറേശ് യൂണിറ്റ് അംഗമായിരുന്നു. കോഴിക്കോട് കൊടുവള്ളി സ്വദേശിയാണ്.

അല്‍ഖര്‍ജിലെ സ്വകാര്യ കമ്പനിയിലായിരുന്നു ജോലി. നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 30 വര്‍ഷം റിയാദിലെ വിവിധ കമ്പനികളില്‍ ജോലി ചെയ്തിട്ടുണ്ട്. കഴിഞ്ഞ 6 വര്‍ഷം ഇക്കാമ പുതുക്കി കിട്ടാത്തതിനെ തുടര്‍ന്ന് നാട്ടില്‍ പോകാന്‍ കഴിഞ്ഞിരുന്നില്ല. മൂന്നു മാസം മുമ്പ് സ്‌പോണ്‍സര്‍ഷിപ്പ് മാറ്റുന്നതിന് അല്‍ഖര്‍ജിലെ കമ്പനി തയ്യാറായി. സ്‌പോണ്‍സര്‍ഷിപ്പ് മാറ്റി നാട്ടില്‍ പോകുന്നതിനുമുള്ള രേഖകള്‍ എംബസി മുഖേന ശരിയാക്കുന്നതിനിടെയാണ് മരണം. ഇക്കാമ ഇല്ലാത്തതും സ്‌പോണ്‍സര്‍ സഹകരിക്കാത്തതും മൃതശരീരം നാട്ടിലെത്തിക്കുന്നതിന് കാലതാമസം നേരിട്ടു. കേളിയുടെ ജീവകാരുണ്യ വിഭാഗമാണ് മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top