റിയാദ്: സൗദി പൈതൃകവും പ്രകൃതി മനോഹാരിതയും തേടി ഗള്‍ഫ് മലയാളി ഫെഡറേഷന്‍ സംഘടിപ്പിച്ച വിനോദയാത്രക്ക് മികച്ച പ്രതികരണം. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നൂറിലധികം അംഗങ്ങളാണ് യാത്രയില്‍ പങ്കാളികളായത്. റിയാദ് പ്രവിശ്യയില്‍ ഉള്‍പ്പെട്ട കൃഷി തോട്ടങ്ങള്‍, ഫാം ഹൗസുകള്‍, മത്സ്യകൃഷിയിടങ്ങള്‍, മരുഭൂമിയിലെ അല്‍ ഖസാര്‍ ഉപ്പു പാടം എന്നിവിടങ്ങളിലാണ് സന്ദര്‍ശനം നടത്തിയത്.
ഗ്രാമങ്ങളില്‍ പ്രകൃതി മനോഹാരിതയുടെ മാറ്റുകൂട്ടുന്നതിന് കൃത്രിമമായി സൃഷ്ടിച്ച വെള്ളച്ചാട്ടങ്ങള്‍, കുട്ടികള്‍ക്ക് കളിക്കുന്നതിനുളള പാര്‍ക്കുകള്‍, മരുഭൂമിയിലെ പൂന്തോട്ടങ്ങള്‍ തുടങ്ങി അതിശയിപ്പിക്കുന്ന കാഴ്ചകള്‍ സന്ദര്‍ശകരെ ആകര്‍ഷിച്ചു. സൗദിയുടെ ചരിത്രം അനാവരണം ചെയ്യുന്ന ഭരണ ശില്പികളുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച ആര്‍ട്ട് ഗാലറികള്‍, സൗദിയുടെ പുരാതന നഗരം ഹൗത്ത സുദീര്‍, രാജ്യത്തിന്റെ സംസ്‌കാരവും പൈതൃകവും ഓര്‍മ്മപ്പെടുത്തുന്ന ഗോത്ര വര്‍ഗ്ഗക്കാര്‍ താമസിക്കുന്ന ഇടങ്ങള്‍, കാര്‍ഷിക ഗ്രാമമായ താദിഖ്. അല്‍ മിശാസ് എന്നിവിടങ്ങളിലും സന്ദര്‍ശനം നടത്തി.
സൗദിയില്‍ ആഭ്യന്തര വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ സ്ഥലങ്ങളില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്. ഇത് പ്രയോജനപ്പെടുത്തി കൂടുതല്‍ യാത്രകള്‍ അവധി ദിനങ്ങളില്‍ ഒരുക്കുമെന്ന് ഗള്‍ഫ് മലയാളി ഫെഡറേഷന്‍ ചെയര്‍മാന്‍ റാഫി പാങ്ങോട്, റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സലിം അര്‍ത്തിയില്‍, സെക്രട്ടറി സനല്‍കുമാര്‍ കണ്ണൂര്‍, വൈസ് പ്രസിഡന്റ് ഷാജി മഠത്തില്‍, അഷ്‌റഫ് ചേലാമ്പ്ര, നാഷണല്‍ കമ്മറ്റി ട്രഷറര്‍ ഹരികൃഷ്ണന്‍ കണ്ണൂര്‍, ടൂര്‍ കോര്‍ഡിനേറ്റര്‍ റഷീദ് എന്നിവര്‍ പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.