
റിയാദ്: വിശുദ്ധ അറഫാ ദിനത്തില്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐസിഎഫ്) റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ആത്മീയ സംഗമവും ഇഫ്താര്‍ വിരുന്നും സംഘടിപ്പിച്ചു. എക്‌സിറ്റ് 18ലെ അല്‍വലീദ് ഓഡിറ്റോറിയത്തില്‍ നടന്ന സംഗമത്തില്‍ നിരവധി വിശ്വാസികള്‍ പങ്കെടുത്തു. അറഫാ ദിനത്തിന്റെ പുണ്യവും ആത്മീയ ചൈതന്യവും ഉള്‍ക്കൊണ്ട് അസര്‍ നമസ്‌കാരത്തിന് ശേഷമാണ് പരിപാടികള്‍ക്ക് തുടക്കമായത്. ഷൗകത്ത് അലി സഅദിയുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച പരിപാടിയില്‍ അബ്ദുല്‍ റഹ്മാന്‍ സഖ്വാഫി ബദിയ അധ്യക്ഷത വഹിച്ചു.

ആത്മീയ സദസ്സില്‍ ബഷീര്‍ മിസ്ബാഹി മുഖ്യപ്രഭാഷണം നടത്തി. അറഫാ ദിനത്തിന്റെ മഹത്വവും പ്രവാസ ജീവിതത്തില്‍ കാത്തുസൂക്ഷിക്കേണ്ട വിശുദ്ധിയുും അദ്ദേഹം ഉല്‍ബോധിപ്പിച്ചു. പതിനൊന്ന് വര്‍ഷം മുമ്പ് ഹജ്ജ് വേളയില്‍ മിനായില്‍ നിര്യാതനായ ഐസിഎഫ് മുന്‍ ദാഇ മര്‍ഹൂം സുല്‍ഫിക്കര്‍ നഈമി ഉസ്താദിനെ ചടങ്ങില്‍ അനുസ്മരിച്ചു. ലോക സമാധാനത്തിനും പ്രവാസി സമൂഹത്തിന്റെ ക്ഷേമത്തിനും അറഫയിലെ ഹാജിമാര്‍ക്കും പ്രത്യേക പ്രാര്‍ത്ഥനയോടെയാണ് സദസ്സ് സമാപിച്ചത്.

വിപുലമായ ഇഫ്താര്‍ വിരുന്നും ഒരുക്കിയിരുന്നു. ജബ്ബാര്‍ കുനിയില്‍ സ്വാഗതവും അബ്ദുല്‍ഖാദിര്‍ പള്ളിപ്പറമ്പ് നന്ദിയും പറഞ്ഞു. രേഖപ്പെടുത്തി. പരിപാടിയുടെ വിജയത്തിനായി വിവിധ സബ് കമ്മിറ്റികള്‍ നേതൃത്വം നല്‍കി.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






