Sauditimesonline

1 edapa
'എടപ്പ' അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് സമ്മാനിച്ചു

താളപ്പെരുക്കം തീര്‍ത്ത് ഇമ്രാന്‍ ഈദ് മെഗാ ഫെസ്റ്റ്

റിയാദ്: താളപ്പെരുക്കം തീര്‍ത്ത സംഗീതപ്പെരുമഴ റിയാദിലെ ആസ്വാദകര്‍ക്ക് പുതിയ അനുഭവം സമ്മാനിച്ചു. ‘സ്റ്റാര്‍ സിംഗര്‍ ഇമ്രാന്‍ ഈദ് മെഗാഫെസ്റ്റി’ല്‍ യുവ ഗായകന്‍ ഇമ്രാന്‍ ഖാന്‍ നേതൃത്വം നല്‍കി. ഗൃഹാതുര സ്മരണ ഉണര്‍ത്തുന്ന മലയാളം, ഹിന്ദി, തമിഴ് ഗാനങ്ങള്‍ സംഗീത പ്രേമികള്‍ ഏറ്റുപാടിപാടി. ചാരിറ്റി ഓഫ് പ്രവാസി മലയാളി റിയാദിന്റെ യുവജന വിഭാഗം യുവ യുണൈറ്റഡ് അസീസിയ നെസ്‌റ്റോ ട്രെയിന്‍മാളിലാണ് സംഗീത വിരുന്ന് ഒരുക്കിയത്. ഇമ്രാന് സാമ്പത്തിക സഹായം നല്‍കുന്നതിനാണ് പരിപാടി സംഘടിപ്പിച്ചത്.

സാംസ്‌ക്കാരിക സമ്മേളനം മാധ്യമ പ്രവര്‍ത്തകന്‍ ജയന്‍ കൊടുങ്ങല്ലൂര്‍ ഉദ്ഘാടനം ചെയ്തു. യുവ യുണൈറ്റഡ് പ്രസിഡണ്ട് റിഷി ലത്തീഫ് അദ്യക്ഷത വഹിച്ചു. സാംസ്‌ക്കാരിക സമ്മേളനം. ചാരിറ്റി പ്രസിഡണ്ട് അയ്യൂബ് കരൂപ്പടന്ന ആമുഖം പറഞ്ഞു. ഫോര്‍ക ചെയര്‍മാന്‍ സത്താര്‍ കായംകുളം, മാധ്യമ പ്രവര്‍ത്തകരായ ഷംനാദ് കരുനാഗപള്ളി, ഷിബു ഉസ്മാന്‍, സാമുഹ്യപ്രവര്‍ത്തകരായ സലിം അര്‍ത്തില്‍,

മജീദ് ചിങ്ങോലി, സുരേഷ് ശങ്കര്‍, ജോണ്‍സണ്‍ മാര്‍ക്കോസ്, മൈമൂന അബ്ബാസ്, കമര്‍ബാനു അബ്ദുല്‍ സലാം, തസ്‌നീം റിയാസ്, ഷാജി മഠത്തില്‍, അഖിനാസ് കരുനാഗപള്ളി, ഗഫൂര്‍ കൊയിലാണ്ടി, വി കെ കെ അബ്ബാസ്, റാഫി പാങ്ങോട്, അബ്ദുല്‍ അസീസ് പവിത്ര, ഷൗക്കത്ത് ബെസ്റ്റ് കാര്‍ഗോ, റഷീദ് എന്നിവര്‍ പ്രസംഗിച്ചു,

സിദ്ധീക് കോഴിക്കോട്, രാജീവന്‍ വള്ളിവട്ടം, റിയാസ് റഹ്മാന്‍, ഹംസ കല്ലിങ്ങല്‍, നിസാര്‍ കൊല്ലം, മുനീര്‍ കുനിയില്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ഹിബ അബ്ദുല്‍ സലാം അവതാരകയായിരുന്നു. മുഹാദ് അറക്കല്‍ സ്വാഗതവും അഷറഫ് തൃത്താല നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top