Sauditimesonline

shinto
റിയാദില്‍ വിജയ് മാസാല ജീവനക്കാരന്‍ വാഹനത്തില്‍ മരിച്ച നിലയില്‍

കോഴിക്കോട്, കണ്ണൂര്‍ വഴിയുള്ള മുഴുവന്‍ തീര്‍ഥാടകരും എത്തിച്ചേര്‍ന്നു

മക്ക: ഹജ്ജ് കര്‍മ്മങ്ങള്‍ക്കായി കോഴിക്കോട്, കണ്ണൂര്‍ വിമാനത്താവളങ്ങള്‍ വഴി യാത്ര ചെയ്യാന്‍ തിരഞ്ഞെടുത്ത മുഴുവന്‍ തീര്‍ഥാടകരും എത്തിച്ചേര്‍ന്നു. കണ്ണൂരില്‍ നിന്നുള്ള ഹാജിമാരുടെ വരവ് നേരത്തെ പൂര്‍ത്തിയായിരുന്നു. ഇതിന് പിന്നാലെയാണ് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള മുഴുവന്‍ സര്‍വീസുകളും പൂര്‍ത്തിയാക്കി ഹാജിമാര്‍ മക്കയിലും മദീനയിലുമായി എത്തിച്ചേര്‍ന്നത്.

കൊച്ചി എയര്‍പോര്‍ട്ട് തെരഞ്ഞെടുത്ത തീര്‍ഥാടകര്‍ മാത്രമാണ് എത്താന്‍ ബാക്കിയുള്ളത്. കൊച്ചിയില്‍ നിന്നു ഏകദേശം 1200 തീര്‍ഥാടകരാണ് എത്താനുളളത്. വരും ദിവസങ്ങളില്‍ കൊച്ചിയില്‍ നിന്നുളള തീത്ഥാടകരും എത്തിച്ചേരും. ഇവരിലേറെയും കുറഞ്ഞ ദിവസങ്ങള്‍ മാത്രമാണ് മക്കയില്‍ ചിലവഴിക്കുക. അതുകൊണ്ടുതന്നെ ഹജ്ജിനോട് അടുത്ത ദിവസങ്ങളില്‍ എത്തുകയും ഏറ്റവും ആദ്യം മടങ്ങിപ്പോവുകയും ചെയ്യുന്ന ‘ഷോര്‍ട് ഹജ്ജ് ഗ്രൂപ്’ വിഭാഗത്തിലുളളവരാണ് കൊച്ചിയില്‍ നിന്ന് എത്തിച്ചേരാനുളള തീര്‍ത്ഥാടകര്‍.

ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള തീര്‍ഥാടകരും എത്തിക്കൊണ്ടിരിക്കുകയാണ്. എയര്‍പോര്‍ട്ടുകളില്‍ എത്തുന്ന തീര്‍ഥാടകര്‍ക്ക് ഹജ്ജ് മിഷന്റെയും പ്രവാസി സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തില്‍ സ്വീകരണവും യാത്രാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top