Sauditimesonline

2 pravasi career
പ്രവാസി വെല്‍ഫെയര്‍ 'അണ്‍ബോക്‌സ് ബി.ഐ' പവര്‍ ബി.ഐ വര്‍ക്ക്‌ഷോപ്പ്

നവയുഗം മുന്‍ സെക്രട്ടറി റഷീദ് ദമ്മാമില്‍ മരിച്ചു

ദമ്മാം: സാമൂഹ്യപ്രവര്‍ത്തകനും നവയുഗം സാംസ്‌കാരിക വേദി മുന്‍ സെക്രട്ടറിയുമായ പെരുമ്പാവൂര്‍ സ്വദേശി അന്തരിച്ചു. എറണാകുളം പെരുമ്പാവൂര്‍ വെറ്റിലപ്പാറ പിണ്ടിമന മൈലങ്കല്‍ വീട്ടില്‍ റഷീദ് (48) ആണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. അബ്ദുള്‍ അസീസിന്റെയും നാച്ചി അസീസിന്റെയും മകനാണ്.

കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട റഷീദിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പുലര്‍ച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. കഴിഞ്ഞ ഇരുപത് വര്‍ഷമായി അല്‍ ഖുദരിയ്യയിലെ സ്റ്റീല്‍ കമ്പനിയില്‍ സെയില്‍സ് വിഭാഗം ജീവനക്കാരനായിരുന്നു. സനു മഠത്തില്‍ സ്മാരക ക്രിക്കറ്റ് ടൂര്‍ണമെന്റ് ഉള്‍പ്പെടെ നവയുഗം ദമ്മാമില്‍ സംഘടിപ്പിച്ച പ്രമുഖ പരിപാടികളുടെയെല്ലാം മുന്‍നിര സംഘാടകനായിരുന്നു. നിലവില്‍ നവയുഗം ദല്ലാ മേഖല കമ്മിറ്റി അംഗമായി പ്രവര്‍ത്തിച്ചു വരികയായിരുന്നു.

മികച്ച ബോഡിബിള്‍ഡര്‍ ആയിരുന്നു. ആരോഗ്യകാര്യങ്ങളില്‍ അതീവ ശ്രദ്ധ പുലര്‍ത്തുകയും കൃത്യമായി വ്യായാമവും ചെയ്തിരുന്നു. അതുകൊണ്ടുതന്നെ റഷീദിന്റെ പെട്ടെന്നുള്ള വിടവാങ്ങല്‍ സഹപ്രവര്‍ത്തകര്‍ക്കും സുഹൃത്തുക്കള്‍ക്കും വിശ്വസിക്കാനായിട്ടില്ല. ഒരു ഊര്‍ജ്ജസ്വലനായ സഹപ്രവര്‍ത്തകനെയാണ് റഷീദിന്റെ വിയോഗത്തിലൂടെ നഷ്ടമായതെന്ന് നവയുഗം ഭാരവാഹികള്‍ അനുശോചിച്ചു.

സജിതയാണ് ഭാര്യ. മക്കള്‍: റസ്വിന്‍ (നഴ്‌സിങ് വിദ്യാര്‍ഥി), ഫിദ ഫാത്തിമ (പ്ലസ് ടൂ വിദ്യാര്‍ഥിനി), റയാന്‍ (എല്‍.കെ.ജി വിദ്യാര്‍ഥി). സാമൂഹ്യപ്രവര്‍ത്തകന്‍ ഷാജി മതിലകത്തിന്റെ നേതൃത്വത്തില്‍ മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നിയമനടപടികള്‍ പുരോഗമിക്കുന്നു. റഷീദിന്റെ നിര്യാണത്തില്‍ നവയുഗം സാംസ്‌കാരികവേദി അനുശോചനം അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top