
ജുബൈല്‍: ലോക ഹൈപ്പര്‍ടെന്‍ഷന്‍ (രക്ത സമ്മര്‍ദ്ദം) ദിനത്തോടനുബന്ധിച്ച് സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. സിറ്റിഫ്‌ളവര്‍ ജുബൈല്‍, ഷിഫാ അല്‍ ജുബൈല്‍ മെഡിക്കല്‍ സെന്റര്‍, ഡബ്ല്യു.എം.എഫ് ജുബൈല്‍ കൗണ്‍സില്‍ എന്നിവ സംയുക്തമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

ഷിഫാ അല്‍ ജുബൈല്‍ മെഡിക്കല്‍ സെന്റര്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ വില്യം വര്‍ക്കിയുടെ നതൃത്വത്തിലുള്ള മെഡിക്കല്‍ സംഘമാണ് ക്യാമ്പിന് നേതൃത്വം നല്‍കിയത്. ഡോ. സയീദ് അബ്ദുല്‍ തവാബ്, ഡോ. മാലിനി ചക്രബനി, ഡോ. വഹീദ അക്തര്‍ എന്നിവര്‍ പരിശോധനകള്‍ക്ക് നേതൃത്വം നല്‍കി.

പരിപാടിയില്‍ ഡബ്ല്യു.എം.എഫ് പ്രസിഡന്റ് സോണിയ ഹാരിസണ്‍ അധ്യക്ഷത വഹിച്ചു. സിറ്റിഫ്‌ളവര്‍ മാനേജര്‍ ഹനീഫ കമ്പായതില്‍ ആശംസകള്‍ നേര്‍ന്നു. സിന്റോ, ഡി. അനില്‍ കുമാര്‍, സുകു, ഷിഹാബുദീന്‍, നിസ്സാം, ഹാരിസണ്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






