Sauditimesonline

KELI CM
വയനാട് പുനഃരധിവാസം; കേളി ഒരു കോടി കൈമാറി

അഖില്‍ മാരാരുടെ വിജയം ആഘോഷമാക്കി റിയാദ് കൊട്ടാരക്കര അസോസിയേഷന്‍

റിയാദ്: ബിഗ് ബോസ് സീസണ്‍-5 വിജയി അഖില്‍ മാരാരുടെ വിജയം ആഘോഷിച്ച് റിയാദ് കൊട്ടാരക്കര പ്രവാസി അസോസിയേഷന്‍. റിയാലിറ്റി ഗെയിം ഷോയില്‍ സ്വന്തം നിലപാടുകളില്‍ ഉറച്ചു നിന്നു ജനശ്രദ്ധ ആകര്‍ഷിക്കാന്‍ അഖിലിനു കഴിഞ്ഞു. കൊട്ടാരക്കരയുടെ അഭിമാനമായി അഖില്‍ മാറിയെന്നും കൊട്ടാരക്കര പ്രവാസി അസോസിയേഷന്‍ പ്രവര്‍ത്തകര്‍ പറഞ്ഞു. കേക്ക് മുറിച്ച് മധുരം പങ്കിട്ടാണ് വിജയം ആഘോഷിച്ചത്.

മലാസ് അല്‍മാസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ പ്രസിഡന്റ് അലക്‌സ് കൊട്ടാരക്കര അദ്യക്ഷത വഹിച്ചു. ജീവന്‍ ടീവി സൗദി ബ്യൂറോ ചീഫ് ഷംനാദ് കരുനാഗപ്പള്ളി കേക്ക് മുറിച്ച് സന്തോഷം പങ്കിട്ടു. സെക്രട്ടറി ബിനോയ് മത്തായി, ജോയിന്‍ ട്രസ്റ്റി വിനോദ് ജോണ്‍, ജോയിന്‍ സെക്രട്ടറി അലക്‌സാണ്ടര്‍, ജീവകാരുണ്യ കണ്‍വീനര്‍ ഷൈന്‍ ദേവ്, എക്‌സിക്യൂട്ടീവ് അംഗങ്ങളായ അഭിലാഷ് പണിക്കര്‍, നൗഷാദ് കുന്നിക്കോട്, മൈത്രി കരുനാഗപ്പള്ളി പ്രതിനിധികളായ റഹ്മാന്‍ മുനമ്പത്, സാദിഖ് കരുനാഗപ്പള്ളി, മജീദ് മൈത്രി, റിയാദ് ടാകിസ് പ്രതിനിധി റിജോഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top