Sauditimesonline

singer
പാട്ടോര്‍മയായി നിസാര്‍ വയനാട്; റിയാദില്‍ അനുസ്മരണം

മൂവാറ്റുപുഴ കൂട്ടായ്മ പത്താം വാര്‍ഷികം ‘ആശ്രയോത്സവം’ ആഘോഷിച്ചു.

ദമാം: ആശ്രയ മുവാറ്റുപുഴ പ്രവാസി ചാരിറ്റി വെല്‍ഫെയര്‍ ഓര്‍ഗനൈസേഷന്‍ പത്താമത് വാര്ഷികം ‘ആശ്രയോത്സവം 2020 വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഖത്തീഫ് അല്‍ റീത ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി. സാംസ്‌ക്കാരിക സമ്മേളനം ടി സി ഷാജി ഉത്ഘാടനം ചെയ്തു. പ്രസിഡന്റ് അഷറഫ് മുവാറ്റുപുഴ അദ്ധ്യക്ഷതവഹിച്ചു. ഖത്തീഫ് പോലീസ് മേധാവി ആദില്‍ മുഖ്യാതിഥിയായിരുന്നു. ബിജു കല്ലുമല, യു എ റഹീം, ഉമേഷ് കളരിക്കല്‍, എം എ വാഹിദ്, നാസ് വക്കം, സിറാജ് പുറക്കാട്, നൂഹ് പാപ്പിനിശ്ശേരി, മഞ്ജു മണിക്കുട്ടന്‍, ബീബ് ഏലംകുളം (മലയാളം ന്യൂസ്), മുജീബ് കളത്തില്‍ (ജയ്ഹിന്ദ്) എന്നിവരെ ആദരിച്ചു. പി.എം, നജീബ്, മുഹമ്മദാലി, സാദിഖ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ആശ്രയ ഭാരവാഹികളായ ഷുക്കൂര്‍, അസീസ്, കരീം, ഖലീല്‍, ഷമീര്‍, മനാഫ്, ഹാറൂണ്‍, മുജീബ്, ഷാന്‍ എന്നിവര്‍ പ്രസംഗിച്ചു.

പാചക മത്സരത്തില്‍നിരവധി വനിതകള്‍ പങ്കെടുത്തു. പാചക മത്സരം, വിവിധ കലാപരിപാടിക എന്നിവയും അരങ്ങേറി. ഷുക്കൂര്‍കലാഭവന്‍, അസീസ് മുവാറ്റുപുഴ, കരീം മുവാറ്റുപുഴ എന്നിവര്‍ നേതൃത്വം നല്‍കി. കേരളത്തില്‍ നിന്നെത്തിയ പ്രശസ്ത കലാകാരന്മാരായ ഷാഫി കൊല്ലം, നിസാം കാലിക്കറ്റ്, എന്നിവരും പരിപാടികള്‍ അവതരിപ്പിച്ചു.അനസ് വെള്ളാപ്പള്ളി സ്വാഗതവും കരീം ഖതീഫ് നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top