Sauditimesonline

knm
രാജാവിന്റെ അതിഥിയായി ഉനൈസ് പാപ്പിനിശ്ശേരി

പ്രവാസികളെ നിരാശപെടുത്തിയ ബജറ്റ്: റിയാദ് ഓ.ഐ.സി.സി.

റിയാദ്: ധനകാര്യമന്ത്രി തോമസ് ഐസക്ക് അവതരിപ്പിച്ച ബജറ്റ് സാധാരണക്കാരായ ജനങ്ങളെ നിരാശപ്പെടുത്തിയെന്ന് ഓ.ഐ.സി.സി. റിയാദ് സെന്‍ട്രല്‍ കമ്മിറ്റി അഭിപ്രായപ്പെട്ടു. കഴിഞ്ഞ തവണ അവതരിപ്പിച്ച അതെ ബജറ്റ് തന്നെയാണ് ഈ പ്രവശ്യവും ധനകാര്യമന്ത്രി അവതരിപ്പിച്ചത്. വിലക്കയറ്റം തടയുന്നതിനുള്ള ഒരു നിര്‍ദ്ദേശവും ഇല്ല. മാത്രമല്ല സാധാരണക്കാരായ ആളുകളുടെ മേല്‍ അധിക നികുതി അടിച്ചേല്‍പ്പിക്കുന്ന ബഡ്ജറ്റാണ് അവതരിപ്പിച്ചതെന്നും റിയാദ് ഒഐസിസി സെന്‍ട്രല്‍ കമ്മറ്റി കുറ്റപ്പെടുത്തി. വില്ലജ് ഓഫീസ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ സര്‍വീസ് സ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കുന്ന സേവനങ്ങള്‍ക്ക് ഫീസ് വര്‍ധിപ്പിച്ചത് പൊതു ജങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കും.

സാധാരണയുള്ള വാചകമടിയല്ലാതെ പ്രവാസികള്‍ക്ക് വേണ്ടി ഒന്നും ബഡ്ജറ്റില്‍ ഇല്ല. പ്രവാസ ലോകത്തെ തൊഴില്‍ നഷ്ടപ്പെട്ട് നാട്ടില്‍ തിരിച്ചെത്തുന്ന പ്രവാസികളെ പുനരധിവസിപ്പിക്കുന്നതിനു ഒന്നും തന്നെ ഇല്ല. നടപ്പാക്കാന്‍ സാധിക്കാത്ത കുറെ വാഗ്ദാനങ്ങള്‍. ഇതിനു എവിടെ നിന്നും ഫണ്ട് കണ്‌ടെത്തും എന്നതിന് യാതൊരു ധാരണയുമില്ലാതെണ് ധനകാര്യമന്ത്രി ബജറ്റ് അവതരിപ്പിച്ചത്. ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്ന സര്‍ക്കാരിന്റെ ഇത്തരം ഗിമ്മിക്കുകള്‍ സാധാരണക്കാരായ ജനങ്ങള്‍ തിരിച്ചറിയുമെന്നും സെന്‍ട്രല്‍ കമ്മിറ്റി അഭിപ്രയപെട്ട

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top