Sauditimesonline

SaudiTimes

മിസൈല്‍ ആക്രമണം: യു എസ് അംബാസഡര്‍ അപലപിച്ചു

റിയാദ്: സൗദിയിലെ ജനവാസ കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി മിസൈല്‍ ഉപയോഗിച്ച് ആക്രമിക്കാന്‍ ഹൂതികള്‍ നടത്തിയ ശ്രമം അപലപനീയമാണെന്ന് റിയാദിലെ അമേരിക്കന്‍ അംബാസഡര്‍. ജി സി സി സെക്രട്ടറി ജനറലും ഇറാന്‍ പിന്തുണയുളള ഹൂതി ആക്രമണങ്ങളെ അപലപിച്ചു.

കൊവിഡ് 19 മാഹാമാരിയായി പടരുന്ന സാഹചര്യത്തില്‍ ലോകം മുഴുവന്‍ ജീവന്‍ സംരക്ഷിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇതിനിടെ നിരപരാധികളായ സാധാരണക്കാര്‍ക്കു നേരെയുളള ആക്രമണം അപലപനീയമാണ്. ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡിന്റെ കുദ്‌സ് ഫോഴ്‌സിന് വേണ്ടി ഹൂതികളാണ് ഇത് ചെയ്യുന്നതെന്നും യുഎസ് അംബാസഡര്‍ ജോണ്‍ അബി സെയ്ദ് ആരോപിച്ചു.

മിസൈല്‍ ആക്രമണം ഗള്‍ഫ് സുരക്ഷയ്ക്കും സ്ഥിരതയ്ക്കും നേരെയുളള വെല്ലുവിളിയാണെന്ന് ജിസിസി സെക്രട്ടറി ജനറല്‍ ഡോ. നായിഫ് ബിന്‍ ഫലാഹ് അല്‍ ഹജ്‌റഫ് പറഞ്ഞു. രാജ്യത്തെ ജനങ്ങളെ സംരക്ഷിക്കാനുളള സൗദി നടപടികളെ ജിസിസി പിന്തുണക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ആക്രമണത്തെ വിവിധ ഗള്‍ഫ് രാജ്യങ്ങളും അപലപിച്ചു,

ഇറാന്‍ ഭരണകൂടത്തിന്റെ പിന്തുണയോടെ നടക്കുന്ന ഭീഷണിയാണ് ഹൂതി ആക്രമണങ്ങളെന്ന് സഖ്യസേന വക്താവ് കേണല്‍ തുര്‍ക്കി അല്‍ മല്‍ക്കി പറഞ്ഞു. നിലംപതിച്ച ബാലിസ്റ്റിക് മിസൈല്‍ അവശിഷ്ടങ്ങളുടെ ചിത്രങ്ങളും പുറത്തുവിട്ടു. രണ്ട് ദിവസം മുമ്പാണ് തലസ്ഥാനമായ റിയാദ്, തെക്ക് പടിഞ്ഞാറന്‍ അതിര്‍ത്തി നഗരമായ ജിസാന്‍ എന്നിവിടങ്ങളില്‍ ബാലിസ്റ്റിക് മിസൈല്‍ ഉപയോഗിച്ച് ആക്രമണത്തിന് ശ്രമം നടന്നത്. സൗദി റോയല്‍ എയര്‍ ഫോഴ്‌സ് ഇത് ആകാശത്ത് തകര്‍ത്തിരുന്നു. മിസൈല്‍ അവശിഷ്ടങ്ങള്‍ പതിച്ച് രണ്ട് സിവിലിയന്‍മാര്‍ക്ക് പരിക്കേറ്റിരുന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top