Sauditimesonline

world malayalee
ഡബ്‌ളിയു.എം.എഫ് മാനവ സൗഹൃദം; ഭാരവാഹികള്‍ക്ക് ആദരവും ആഘോഷവും

കൊവിഡ് പ്രതരോധത്തിന് സൗദിയുടെ സഹായം; ലോകാരോഗ്യ സംഘടനയുമായി കരാര്‍

റിയാദ്: കൊവിഡ് വൈറസ് പ്രതിരോധിക്കാന്‍ വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്നതിന് സൗദി അറേബ്യ ലോകാരോഗ്യ സംഘടനയുമായി കരാര്‍ ഒപ്പുവെച്ചു. പകര്‍ച്ചവ്യാധി നേരിടുന്ന രാജ്യങ്ങളെ സഹായിക്കുന്നതിനാണ് കരാര്‍. ഇതിന്റെ ഭാഗമായി റിയാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കിംഗ് സല്‍മാന്‍ ഹ്യൂമാനിറ്റേറിയന്‍ എയ്ഡ് ആന്‍ഡ് റിലീഫ് സെന്ററും ലോകാരോഗ്യ സംഘടനയും സംയുക്തമായി വിവിധ പദ്ധതികള്‍ നടപ്പിലാക്കും.
ഈ മാസം ആദ്യം സൗദി അറേബ്യ ലോകാരോഗ്യ സംഘടനയ്ക്ക് 10 മില്യണ്‍ ഡോളര്‍ സംഭാവന പ്രഖ്യാപിച്ചിരുന്നു. ഇതിനു പുറമെയാണ് പകര്‍ച്ചവ്യാധി നേരിടുന്നതിന് സഹായവും പിന്തുണയും നല്‍കുന്നത്. റിലീഫ് സെന്റര്‍ പ്രതിനിധി എഞ്ചിനീയര്‍ അഹമ്മദ് ബിന്‍ അലി അല്‍ബയസും ലോകാരോഗ്യ സംഘടന പ്രതിനിധി ഡോ. ഇബ്രാഹിം അല്‍ സീഖും കരാര്‍ ഒപ്പുവെച്ചു

കൊവിഡ് വൈറസിനെതിരായ പോരാട്ടത്തില്‍ ലോകാരോഗ്യ സംഘടനയ്ക്ക് രാജ്യത്തിന്റെ സംഭാവനയും പിന്തുണയും ഉണ്ടാകുമെന്ന് റോയല്‍ കോര്‍ട്ട് ഉപദേഷ്ടാവും റിലീഫ് സെന്റര്‍ ജനറല്‍ സൂപ്പര്‍വൈസറുമായ ഡോ. അബ്ദുല്ല അല്‍ റബിയ പറഞ്ഞു. കൊവിഡ് വ്യാപനത്തിനെതിരെ ഐക്യരാഷ്ട്ര സഭാ ഏജന്‍സികളുമായി കൂടുതല്‍ സഹകരിച്ചു പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top