Sauditimesonline

rahul and priyanka
ദല്‍ഹി പൊലീസ് നടപടി: റിയാദ് ഒ.ഐ.സി.സി പ്രതിഷേധിച്ചു

ഹൂതി കേന്ദ്രങ്ങളില്‍ സഖ്യസേനയുടെ മിന്നലാക്രമണം

റിയാദ്: യെമനില്‍ ഹൂതികളുടെ നിയന്ത്രണത്തിലുളള സൈനിക കേന്ദ്രങ്ങളില്‍ സൗദി സഖ്യസേനയുടെ മിന്നലാക്രമണം. റിയാദ്, ജിസാന്‍ എന്നിവിടങ്ങളിലെ ജനവാസ കേന്ദ്രങ്ങളിലേക്ക് ബാലിസ്റ്റിക് മിസൈല്‍ ഉപയോഗിച്ച് ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് വ്യോമസേന മിന്നലാക്രമണം നടത്തിയത്.

ഹൂതി തീവ്രവാദികളുടെ സൈനിക കേന്ദ്രങ്ങള്‍ നശിപ്പിക്കുകയും നിലവിലുള്ള ഭീഷണി ചെറുക്കുകയുമാണ് പ്രത്യാക്രമണത്തിന്റെ ലക്ഷ്യമെന്ന് സഖ്യസേന അറിയിച്ചു.

ബാലിസ്റ്റിക് മിസൈലുകള്‍, ഡ്രോംുകള്‍, ഇവ കൂട്ടിയോജിപ്പിക്കുന്ന കേന്ദ്രങ്ങള്‍, ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡിലെ വിദഗ്ധര്‍ താമസിക്കുന്ന സ്ഥലങ്ങള്‍, ആയുധ ഡിപ്പോകള്‍ എന്നിവ മിന്നലാക്രമണത്തില്‍ തകര്‍ത്തതായി സഖ്യ സേനാ വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലികി പറഞ്ഞു. തുറമുഖ നഗരമായ ഹോദൈദ ഉള്‍പ്പെടെ യെമന്റെ വടക്ക് ഭാഗത്തുള്ള ഹൂതി നിയന്ത്രിത പ്രദേശങ്ങളാണ് സഖ്യ സേന ലക്ഷ്യംവെച്ചത്. കൊറോണ വൈറസ് പകര്‍ച്ചവ്യാധിയെ നേരിടാന്‍ ലോകം കൈകോര്‍ക്കുമ്പോള്‍ ഹൂതികളെ ഇറാന്‍ പിന്തുണയ്ക്കുകയാണ്. അവര്‍ നാശത്തിനും ആക്രമണത്തിനും നിലകൊള്ളുന്നവരാണെന്നും അല്‍ മല്‍ക്കി പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top