
റിയാദ്: മക്കയില്‍ നിന്ന് ഉംറ കര്‍മ്മം നിര്‍വ്വഹിച്ച് മദീനയിലേയ്ക്കു പോയ ഇന്ത്യന്‍ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് ഇന്ധന ടാങ്കറുമായി കൂട്ടിയിടിച്ച് നിരവധി പേര്‍ മരിച്ചു. ഇടിയുടെ ആഘാതത്തില്‍ ഉണ്ടായ അഗ്‌നി ബാധയില്‍ ബസ്സിലുണ്ടായിരുന്ന ഒരാളൊഴികെ മറ്റെല്ലാവരും മരിച്ചതായാണ് റിപ്പോര്‍ട്ട്. 35ലിധികം പേര്‍ക്ക് ജീവഹാനി സംഭവിച്ചതായാണ് പ്രാഥമിക വിവരം. ബസ്സില്‍ എത്രപേരാണ് ഉണ്ടായിരുന്നതെന്ന് വ്യക്തമല്ല. തെലുങ്കാനയിലെ വിവിധ ജില്ലകളിലുളളവരാണ് അപകടത്തില്‍പെട്ടത്. ഹൈദരാബാധില്‍ നിന്ന് ഒരാഴ്ചി മുമ്പാണ് ഇവര്‍ മക്കയിലെത്തിയത്.

മദീനയില്‍ നിന്ന് 160 കിലോ മീറ്റര്‍ അകലെ മുഹറഹാത് എന്ന സ്ഥലത്ത് ഇന്നലെ രാത്രി സൗദി സമയം 11.15നാണ് അപകടം. ഹൈദരാബാദില്‍ നിന്നെത്തിയ തീര്‍ഥാടക സംഘത്തില്‍ പകുതിയിലേറെ സ്ത്രീകളും കുട്ടികളുമാണ്. ഇവരാണ് ദുരന്തത്തിന് ഇരയായത്. സിവില്‍ ഡിഫന്‍സും പൊലീസും സ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കി. തിരിച്ചറിയാന്‍ കഴിയാത്ത വിധം കരിഞ്ഞ നിലയിലാണ് പലരുടെയും മൃതദേഹങ്ങള്‍. തീര്‍ഥാടകര്‍ക്ക് സൗകര്യം ഒരുക്കുന്ന ഉംറ സര്‍വ്വീസ് കമ്പനി പ്രതിനിധികളും സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. എത്രപേരാണ് മരിച്ചതെന്ന് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






