Sauditimesonline

thangal
കേളി, നവോദയ സ്ഥാപകരില്‍ പ്രമുഖനായ സുന്നി നേതാവ് പൂക്കോയ തങ്ങള്‍ നാട്ടിലേക്ക്

നിക്ഷേപ അവസരങ്ങള്‍ ചര്‍ച്ച ചെയ്തു കേരള ബിസിനസ് ഫോറം

റിയാദ്: സൗദിയിലെ മലയാളി സംരംഭകരുടെ കൂട്ടായ്മ കേരള ബിസിനസ് ഫോറം (കെ.ബി.എഫ് ഇന്റര്‍നാഷണല്‍) ബിസിനസ്സ് മീറ്റ് സംഘടിപ്പിച്ചു. ഹോളിഡേ ഇന്‍ ഹോട്ടലില്‍ നടത്തിയ പരിപാടി മുന്‍ ചെയര്‍മാന്‍ സൂരജ് പാണയില്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ മുനീബ് പാഴൂര്‍ അധ്യക്ഷത വഹിച്ചു. ഫഌരിയ ഗ്രൂപ്പ് ചെയര്‍മാന്‍ അഹമ്മദ് കോയ മുഖ്യാതിഥിയായിരുന്നു.

റീട്ടെയില്‍ രംഗത്തെ സാധ്യതകളും വെല്ലുവിളികളും എന്ന വിഷയം ഫഌരിയ ഗ്രൂപ്പ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ സുനു സുന്ദരന്‍ അവതരിപ്പിച്ചു. നിലവിലെ സാധ്യതക മനസ്സിലാക്കി വേണം ബിസിനസ്സ് രംഗത്ത് പ്രവര്‍ത്തിക്കേണ്ടതെ്ന്ന് അദ്ദേഹം പറഞ്ഞു. അടിസ്ഥാന നിക്ഷേപ സാധ്യതകളും ചതിക്കുഴികളും ഇന്‍വെസ്റ്റ്‌മെന്റ് ബേങ്ക് ഉദ്യോഗസ്ഥന്‍ ആഷിഖ് മുഹമ്മദ് ക്ലാസ് എടുത്തു. നിക്ഷേപ രംഗത്ത് റിയല്‍ എസ്‌റ്റേറ്റ് മേഖലകളില്‍ തകര്‍ച്ച നേരിട്ട് കൊണ്ടിരിക്കുകയാണെന്നും എന്നാല്‍ മറ്റ് പല രംഗത്തും സാധ്യതകള്‍ ഉണ്ടന്നും അദ്ദേഹം പറഞ്ഞു. സംശയ നിവാരണത്തിന് മുഖാമുഷവും നടന്നു. സോനു സുന്ദറിനുള്ള കെ.ബി.എഫ് ഉപഹാരം ട്രഷറര്‍ അലവിക്കുട്ടി ഒളവട്ടൂരും ആഷിഖ് മുഹമ്മദിനുള്ള ഉപഹാരം വൈസ് ചെയര്‍മാന്‍ മുജീബ് എടവണ്ണയും സമ്മാനിച്ചു.

പരിപാടികള്‍ക്ക് ഉബൈദ് എടവണ്ണ, സലിം ജമാല്‍, നാസര്‍ നെസ്‌റ്റോ, മഹറൂഫ് പൂളമണ്ണ, മജീദ് ചിങ്ങോലി, ഇബ്രാഹിം സുബ്ഹാന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ജനറല്‍ കണ്‍വീനര്‍ മിര്‍ഷാദ് ബക്കര്‍ സ്വാഗതവും കണ്‍വീനര്‍ ഷറഫുദ്ദീന്‍ പുളിക്കല്‍ നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top