റിയാദ്: ഇന്ത്യന്‍ എംബസ്സിയുടെ നേതൃത്വത്തില്‍ റിയാദിലെ ന്യൂ സനയ്യ ലേബര്‍ ക്യാമ്പില്‍ സഫ മക്ക പോളിക്ലിനിക് ഹാര സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. കൃത്യമായ ചികിത്സ ലഭിക്കാതെ ബുദ്ധുമുട്ടുന്ന മൂന്നൂറ് തൊഴിലാളികള്‍ക്ക് മെഡിക്കല്‍ ടെസ്റ്റുകള്‍, വൈദ്യ പരിശോധന, ഔഷധം ഉള്‍പ്പടെ മുഴുവന്‍ മെഡിക്കല്‍ സേവനങ്ങളും ലഭ്യമാക്കി. മാസങ്ങളായി ശമ്പളം ലഭിക്കാതെ ദുരിതത്തിലായ തൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയോ കാലാവധിയുള്ള ഇഖാമയോ ഇല്ല. ഈ സാഹചര്യത്തിലാണ് ഇന്ത്യ എംബസ്സി കമ്യൂണിറ്റി വെല്‍ഫെയര്‍ വിംഗ് സഫ മക്കയുടെ സഹായത്തോടെ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചത്.
ക്യാമ്പില്‍ പങ്കെടുത്ത തൊഴിലാളികളില്‍ അമ്പത് ശതമാനത്തിലേറെയും പ്രമേഹം, രക്തസമ്മര്‍ദ്ധം തുടങ്ങിയ രോഗങ്ങളുടെ പിടിയിലാണെന്ന് ക്യാമ്പ് നേതൃത്വം നല്‍കിയ ഡോക്ടര്‍മാര്‍ പറഞ്ഞു. കൃത്യസമയത്ത് സ്ഥിരം മരുന്ന് കഴിക്കേണ്ടവരാണ് പലരും. എന്നാല്‍ സാമ്പത്തിക പ്രതിസന്ധിയും ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ലാത്തതും ഇതിന് തടസ്സമാണെന്ന് ക്യാമ്പിലെ തൊഴിലാളികള്‍ പറയുന്നു. ജീവനക്കാരുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനും അവരുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനുമുള്ള സജീവ ശ്രമത്തിലാണ് ഇന്ത്യന്‍ എംബസി. കമ്മ്യുണിറ്റി കോണ്‍സുല്‍ ടി ബി ഭാട്ടി, കമ്മ്യുണിറ്റി വെല്‍ഫെയര്‍ സെക്കന്‍ഡ് സെക്രട്ടറി വിജയകുമാര്‍ സിങ് എന്നിവര്‍ ഇടപെടല്‍ നടത്തുന്നുണ്ട്. ക്യാമ്പിലെ ജീവനക്കാര്‍ക്ക് ആവശ്യമായ ആരോഗ്യ സേവനങ്ങള്‍ ഉള്‍പ്പടെയുള്ള അടിസ്ഥാന ആവശ്യങ്ങള്‍ക്കായി ആവുന്നതെല്ലാം ചെയ്യുന്നുന്നെും ഇതിനായി എംബസ്സിയും ഉദ്യോഗസ്ഥരും നല്‍കുന്ന പിന്തുണ അഭിനന്ദനാര്‍ഹമാണെന്നും സാമൂഹ്യ പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാട് പറഞ്ഞു. ഇന്ത്യന്‍ എംബസി കമ്മ്യുണിറ്റി വെല്‍ഫെയര്‍ അറ്റാഷെ ശ്യാം സുന്ദര്‍ നേരിട്ടെത്തി ക്യാമ്പിന്റെ പ്രവര്‍ത്തനം വിലയിരുത്തി.
സഫ മക്ക പോളിക്ലിനിലെ ഡോ.സഞ്ചു ജോസ്, ഡോ മാജിദ്, ക്ലിനിക്ക് സൂപ്പര്‍വൈസര്‍ ഇബ്രാഹീം അല്‍ ജിബ്രാന്‍, അഞ്ചു കെ.എസ,് ചിഞ്ചു ജേക്കബ്, ആശിര്‍ കാമറാന്‍, മാനേജ്‌മെന്റ് പ്രതിനിധികളായ അനസ് ദാവൂദ്, ജാഫര്‍ അബ്ദുല്‍ സലാം, അവിനാഷ് സല്യന്‍, ജയന്‍, ലത്തീഫ് ചെമ്പന്‍, ഷബീര്‍ നാണി എന്നിവരും പൊതുപ്രവര്‍ത്തകരായ മുഹമ്മദ് മതീന്‍, സ്റ്റാന്‍ലി ജോസ്, ഡോ.ഉബൈദുറഹ്മാന്‍, ഡോ.അബ്ദുല്‍ അസീസ്, അനില്‍ കുമാര്‍, അബ്ബാസ്, ഇല്യാസ് എന്നിവരും ക്യാമ്പിന് നേതൃത്വം നല്‍കി. അമൂണ്‍ ഫാര്‍മസി ഗ്രൂപ്പും ദവഅല്‍ റിയാദ് ഫര്‍മസി ഗ്രൂപ്പും മരുന്നുകള്‍ സൗജന്യമായി വിതരണം ചെയ്തു. ഫാര്‍മസി പ്രതിനിധികളായ ഷകീല്‍ ബാബു, ടി പി എന്‍ നിസാര്‍ അഹമ്മദ്, അമീന്‍ അരിക്കുഴിയില്‍ എന്നിവരും സന്നിഹിതരായിരുന്നു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.