Sauditimesonline

kuwait
കുവൈത്തിനൊപ്പമെന്ന് സൗദി; ഭീഷണി തള്ളിക്കളയില്ലെന്ന് റിയാദ്

സൗദി രണ്ട് മന്ത്രി സഭാ യോഗങ്ങള്‍ മാറ്റി

റിയാദ്: കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ സൗദി മന്ത്രിസഭാ യോഗം മാറ്റിവെച്ചു. ആരോഗ്യ മന്ത്രാലയത്തിന്റെ ശുപാര്‍ശയെ തുടര്‍ന്നാണ് നടപടി. രണ്ട് മന്ത്രിസഭാ യോഗങ്ങളാണ് മാറ്റിവെക്കാന്‍ തീരുമാനിച്ചത്. റോയല്‍ കോര്‍ട്ട്, മന്ത്രിസഭാ സെക്രട്ടേറിയറ്റ്, വിദഗ്ദ്ധ സമിതി എന്നിവയുടെ പ്രവര്‍ത്തനങ്ങളെ മന്ത്രി സഭാ യോഗം മാറ്റിവെച്ചത് ബാധിക്കില്ല. ഇവയുടെ കൃത്യനിര്‍വഹണം സാധാരണപോലെ തുടരും. പെരുന്നാള്‍ അവധി ദിവസങ്ങളിലും പൊതു ബജറ്റ് പ്രഖ്യാപനത്തിനു ശേഷവും മന്ത്രിസഭാ യോഗങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്നതൊഴിച്ചാല്‍ മന്ത്രിസഭാ യോഗം മാറ്റിവെക്കുന്നത് അപൂര്‍വ്വമാണ്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top