നൗഫല്‍ പാലക്കാടന്‍

റിയാദ്: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി റിയാദ് നഗരസഭ മാര്‍ച്ച് 17 മുതല്‍ സാനിറ്റൈസറുകള്‍ സൗജന്യമായി വിതരണം ചെയ്യും. ട്രാഫിക് സിഗ്‌നലുകളിലും പള്ളി കളിലുമാണ് വിതരണം. നഗരസഭ നിര്‍മിച്ച ജെല്ലുകള്‍ സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റിയുടെ അംഗീകാരമുള്ള ഗുണമേന്മയുള്ള ഉല്‍പന്നമാണ്. അതിനിടെ, പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നഗരസഭ പരിശോധന കര്‍ശനമാക്കി. ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കുക, കോഫീ ഷോപ്പുകളില്‍ ഹുക്ക വിതരണം ചെയ്യുക എന്നിവ നിയമ ലംഘനങ്ങളായി പരിഗണിക്കും. ഇത്തരം സ്ഥാപനങ്ങള്‍ അടപ്പിക്കുകയും പിഴ ചുമത്തുകയും ചെയ്യുന്നുണ്ട്. മാര്‍ച്ച് 16ന് മാത്രം റിയാദില്‍ പത്ത് റെസ്‌റ്റോറന്റുകളും അഞ്ച് കോഫീ ഷോപ്പുകളും നഗരസഭ അടപ്പിച്ചു. ് പാര്‍ക്കുകള്‍, വിനോദ കേന്ദ്രങ്ങള്‍ എന്നിവ പ്രവര്‍ത്തിപ്പിക്കാനും അനുമതിയില്ല. ം പഴുതുകളടച്ച പ്രധിരോധ പ്രവര്‍ത്തങ്ങളുമായാണ് സൗദി അറേബ്യ മുന്നോട്ട് പോകുന്നത്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.