Sauditimesonline

world malayalee
ഡബ്‌ളിയു.എം.എഫ് മാനവ സൗഹൃദം; ഭാരവാഹികള്‍ക്ക് ആദരവും ആഘോഷവും

റിയാദ് എയര്‍പോര്‍ട്ടില്‍ കാര്‍ പാര്‍ക്കിംഗ് നിരക്കില്‍ 65 ശതമാനം വര്‍ധനവ്

റിയാദ്: കിംഗ് ഖാലിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ കാര്‍ പാര്‍ക്കിംഗ് നിരക്ക് 65 ശതമാനം വര്‍ധിപ്പിച്ചു. രാജ്യത്തെ എയര്‍പോര്‍ട്ടുകളിലെ ഏറ്റവും ഉയര്‍ന്ന കാര്‍പാര്‍ക്കിംഗ് നിരക്കാണ് റിയാദില്‍ ഏര്‍പ്പെടുത്തിയത്. കരാര്‍ കമ്പനിയാണ് പാര്‍ക്കിംഗ് നിരക്ക് വര്‍ധിപ്പിച്ചത്. റിയാദ് എയര്‍പോര്‍ട്ടില്‍ 11,500 വാഹനങ്ങള്‍ പാര്‍ക് ചെയ്യുന്നതനുളള സൗകര്യമാണുളളത്. മണിക്കൂറിന് 3 റിയാല്‍ ആയിരുന്നു നിരക്ക്. ഇത് അഞ്ച് റിയാലായാണ് ഉയര്‍ത്തിയത്. യാത്രക്കാരെ ഇറക്കി നിശ്ചിത സമയത്തിനകം കാര്‍ പാര്‍ക്കില്‍ നിന്നു മടങ്ങുന്ന വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ് ചാര്‍ജ് സൗജന്യമായിരുന്നു. എന്നാല്‍ മിനിമം ചാര്‍ജ് അഞ്ച് റിയാലായി ഉയര്‍ത്തിയതോടെ പതിനഞ്ചു മിനുട്ടില്‍ കുറവു സമയം കാര്‍ പാര്‍ക് ചെയ്താലും പണം അടക്കണം. ദമാം കിംഗ് ഫഹദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ പാര്‍ക്കിംഗ് നിരക്ക് മണിക്കൂറിന് രണ്ട് റിയാലാണ്. 72 മണിക്കൂറിലധികം കാര്‍ പാര്‍ക്ക് ചെയ്യുന്നവര്‍ക്ക് മണിക്കൂറിന് ഒരു റിയാലുമാണ് നിരക്ക്. എയര്‍ പോര്‍ട് പാര്‍ക്കിംഗുകളിലെ തിരക്ക് കുറക്കുന്നതിനാണ് നിരക്ക് വര്‍ധിപ്പിച്ചത്. മാത്രമല്ല ടാക്‌സി സര്‍വീസുകളെ പ്രോത്സാഹിപ്പിക്കുന്നതിനും നിരക്ക് വര്‍ധനവ് സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top