സിഎച്ച് മെമ്മോറിയല്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന് സമാപനം

റിയാദ് കെ.എം.സി.സി കുന്ദമംഗലം മണ്ഡലം കമ്മിറ്റി സി.എച്ച് മുഹമ്മദ് കോയ സ്മാരക ദ്വിദിന ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന് പ്രൗഢ സമാപനം. റിയാദ്, ജിദ്ദ, ദമ്മാം, ജുബൈല്‍, അല്‍ ഹസ്സ, ഖസീം തുടങ്ങി സൗദിയിലെ വിവിധ പ്രവിശ്യകളില്‍ നിന്നായി ഇന്ത്യ, ഫിലിപ്പിന്‍സ്, ശ്രീലങ്ക, പാക്കിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുളളവര്‍ മല്‍സരത്തില്‍ മാറ്റുരച്ചു.

പ്രീമിയര്‍ പുരുഷന്‍മാരുടെ ഡബിസ് ഫൈനലില്‍ ബെന്‍സണ്‍ കെ. ആന്റണിയും, നവനീത് രമേഷും, പുരുഷന്‍മാരുടെ ചാമ്പ്യന്‍ഷിപ്പ് ഡബിള്‍സ് ഫൈനലില്‍ ആമിര്‍ ആസിം, ഫിദാന്‍ സാജിദും, സ്ത്രീകളുടെ ഡബിള്‍സ് ഫൈനലില്‍ ഷെര്‍ലിന്‍ തസ്‌നീര്‍ തസ്സീം, സൈന സിദ്ധീഖിയും, മിക്‌സഡ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ആമിര്‍ ആസിം, ഹീത്തര്‍ റിസേയും, മികസ്ഡ് അഡ്വാന്‍സ്ഡ് ഫൈനലില്‍ കിലേ ലസാറോ, ആലിയ പന്തോനന്‍ അലി എന്നിവര്‍ ജേതാക്കളായി.

എഫ്1 കാറ്റഗറി മുതല്‍ എഫ് 6 കാറ്റഗറി വരെയുള്ള മത്സരത്തില്‍ ഇനുജ ദെമിത്ത്, ശാമില്‍ എം., ലെന്നി അലക്‌സാണ്ടര്‍, മുഹമ്മദ് അഫാന്‍, അസ്ഹര്‍, നിസാര്‍, ഇസ്മാഇല്‍ താരിഖ്, സോജല്‍ അമീന്‍, രജിത്ത് രാജന്‍, ശഹീദ് ചെക്കു എന്നിവര്‍ ജേതാക്കളായി, ജൂനിയര്‍ ബോയ്‌സ് സിംഗിള്‍സ് അണ്ടര്‍ 11,13,15,17,19 കാറ്റഗറിയില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ ഇമ്മാനുവല്‍ സജി, ഒമര്‍ മന്‍സൂര്‍, ഹനിന്‍ റഹ്മാന്‍, ഗുരു, നൂഹ് തസ്സിം, ഖയാന്‍ തസ്‌നീര്‍ തസ്സീം, ആമിര്‍ ആസിം, ഇനുജ എന്നിവരും, ബോയ്‌സ് ഡബിള്‍സ് അണ്ടര്‍ 13,15,19 കാറ്റഗറിയില്‍ നടന്ന മത്സരത്തില്‍ അശാസ് മുഹമ്മദ്, ഹനിന്‍ റഹ്മാന്‍, ഖയാന്‍, നൂഹ്, ഹ്യൂജോ മാര്‍ട്ടിന്‍, കിലേ ലസാറോ എന്നിവരും, ഗേള്‍സ് സിംഗിള്‍സ് അണ്ടര്‍ 13,15,19 കാറ്റഗറിയില്‍ ലൗക്യാഗ്, ഹന സിദ്ധീഖി, സൈന സിദ്ധീഖി, ശില്‍ന സലാഹുദ്ദീന്‍ എന്നിവരും മിക്‌സഡ് ബിഗിനേഴ്‌സ് കാറ്റഗറി ഫൈനലില്‍ സതീശ് രാജേഷ് കുമാര്‍, നഹ്ന നിസാം, മുഹമ്മദ് എന്നിവരും ജേതാക്കളായി.

ടൂര്‍ണമെന്റിന്റെ സമാപന ചടങ്ങ്  സൗദി ബാഡ്മിന്റെണ്‍ ഫെഡറേഷന്‍ ടെക്‌നിക്കല്‍ മാനേജര്‍ അമ്മാര്‍ അല്‍ ആവാദ് ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു. ടൂര്‍ണമെന്റ് ഡയറക്ടര്‍ മഖ്ബൂല്‍ മണലൊടി, സിന്‍മാര്‍ ഗ്രൂപ്പ് എം.ഡി അനില്‍ മധുസൂദനനന്‍, സൗദി ദേശീയ ഗെയിംസ് ബാഡ്മിന്റണ്‍ ഗോള്‍ഡ് മെഡല്‍ ജേതാവ് ഖദീജ നിസ, രാജസ്ഥാനില്‍ നടന്ന സി.ബി.എസ്.ഇ നാഷണല്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ മിക്‌സഡ് ഡബിള്‍സില്‍ ചാമ്പ്യനായ ഫിദാന്‍ സാജിദ്, ജൂനിയര്‍ കാറ്റഗറിയിലെ മത്സര വിജയികള്‍ എന്നിവര്‍ക്കുള്ള ഉപഹാരങ്ങള്‍ അമ്മാര്‍ ആവാദ് സമ്മാനിച്ചു.

അനില്‍ മധുസൂദനന്‍, ഐ.ബി.സി പ്രസിഡണ്ട് രാജീവ്, റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ശുഹൈബ് പനങ്ങാങ്ങര, നാഷണല്‍ കമ്മിറ്റി സാംസ്‌കാരിക വിഭാഗം ജനറല്‍ കണ്‍വീനര്‍ ശാഹിദ് മാസ്റ്റര്‍, വൈസ് പ്രസിഡണ്ട് മജീദ് പയ്യന്നൂര്‍, നാഷണല്‍ കമ്മിറ്റി സ്‌പോര്‍ട്‌സ് വിംഗ് കണ്‍വീനര്‍ മൂജീബ് ഉപ്പട, വനിതാ വിംഗ് കെ.എം.സി.സി പ്രസിഡണ്ട് റഹ്മത്ത് അഷ്‌റഫ്, മനാസ്, ഖദീജ നിസ, റിയാദ് കെ.എം.സി.സി കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുറഹിമാന്‍ ഫറോക്ക്, ഹനീഫ മൂര്‍ഖനാട്, മൈമൂന ടീച്ചര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സത്താര്‍ താമരത്ത്, ശമീര്‍ പറമ്പത്ത്, റാഷിദ് ദയ, മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി സഫീര്‍ മുഹമ്മദ്, റിയാദ് കെ.എം.സി.സി ജനറല്‍ സെക്രട്ടറി ഹിജാസ് പുത്തൂര്‍മഠം, അലി അക്ബര്‍ ചെറൂപ്പ, ഖാദര്‍ കാരന്തൂര്‍, അബ്ബാസ് കുറ്റിക്കാട്ടൂര്‍ എന്നിവര്‍ വേദിയില്‍ സന്നിഹിതരായി. സലീം മാസ്റ്റര്‍ പരിപാടികള്‍ നിയന്ത്രിച്ചു. റിയാദ് കെ.എം.സി.സി കുന്ദമംഗലം പ്രസിഡണ്ട് മുഹമ്മദ് ശബീല്‍ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് ജാസിര്‍ ഹുസൈന്‍ സ്വാഗതവും, ട്രഷറര്‍ ജുനൈദ് മാവൂര്‍ നന്ദിയും പറഞ്ഞു. റാസിന്‍ ബിന്‍ അബ്ദുറസാഖ് ഖിറാഅ ത്ത് നടത്തി.

Leave a Reply