Sauditimesonline

d 1
'ബല്ലാത്ത പൊല്ലാപ്പ്': ബഷീറിനെതിരെ കഥാപാത്രങ്ങള്‍ കോടതിയില്‍

റിപ്പബ്‌ളിക് ദിനം ആഘോഷിച്ച് റിയാദ് ടാക്കീസ്

റിയാദ്: കലാ സാംസ്‌കാരിക കൂട്ടായ്മ റിയാദ് ടാക്കീസ് വിപുലമായ പരിപാടികളോടെ ഇന്ത്യയുടെ 75-ാം റിപ്പബ്ലിക് ദിനം ആഘോഷിച്ചു. എക്‌സിറ്റ് 18ലെ വിശ്രമ കേന്ദ്രത്തില്‍ നടന്ന പരിപാടിയില്‍ പ്രസിഡന്റ് ഷഫീഖ് പാറയില്‍ ദേശിയ പതാക ഉയര്‍ത്തി. സാംസ്‌കാരിക പരിപാടിയില്‍ കേക്ക് മുറിച്ചും മധുരം വിതരണം ചെയ്തും ആഹ്‌ളാദം പങ്കുവെച്ചു. പ്രസിഡണ്ട് ഷഫീഖ് പാറയില്‍ അധ്യക്ഷത വഹിച്ചു. ശിഹാബ് കൊട്ടുകാട് റിപ്പബ്ലിക് ദിന സന്ദേശം നല്‍കി. കോഡിനേറ്റര്‍ ഷൈജു പച്ചയുടെ ആമുഖ പ്രഭാഷണം നിര്‍വഹിച്ചു.

ഉപദേശകസമിതി അംഗം ഡൊമിനിക് സാവിയോ, വൈസ് പ്രസിഡണ്ട് ഷമീര്‍ കല്ലിങ്കല്‍, ജോയിന്റ് സെക്രട്ടറി വരുണ്‍ കണ്ണൂര്‍, പിആര്‍ഒ റിജോഷ് കടലുണ്ടി, ഷഹാന ഷഫീഖ്, സജീര്‍ സമദ്, ഉമ്മര്‍ അലി, നിസാര്‍ പള്ളികശേരി, സിജോ മാവേലിക്കര, സജി ചെറിയാന്‍, രതീഷ് നാരായണന്‍, ഗോപന്‍ കൊല്ലം, ഷിജു റഷീദ് എന്നിവര്‍ പ്രസംഗിച്ചു. സെക്രട്ടറി ഹരി കായംകുളം സ്വാഗതവും ട്രഷറര്‍ അനസ് വള്ളികുന്നം നന്ദി പറഞ്ഞു.

അന്‍വര്‍ യൂനുസ്, എല്‍ദോ വയനാട്, സോണി ജോസഫ്, ജോസ് കടമ്പനാട്, ഫൈസല്‍ തമ്പാന്‍, വിജയന്‍ കായംകുളം, റജീസ് ചൊക്ലി, ഷംസു തൃക്കരിപ്പൂര്‍, ബാബു കണ്ണോത്ത്, ജംഷീര്‍ കാലിക്കറ്റ്, സലിം പുളിക്കല്‍, നസീര്‍ അല്‍ഹൈര്‍, എം ഡി റാഫി, ടിനു, അനന്ദന്‍ സാബു റിസ്വാന്‍, ശരത്, സെയ്തലി, സുദര്‍ശന കുമാര്‍, അലന്‍ ജോര്‍ജ്, ജോജു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top