Sauditimesonline

keli prediction
ലോക കപ്പ്: പ്രവചന മത്സര വിജയികളെ ആദരിച്ച് കേളി

ചില്ല ‘ജെഎന്‍യുവിലെ ചുവര്‍ ചിത്രങ്ങള്‍’ ചര്‍ച്ച ചെയ്തു

റിയാദ്: ഇന്ത്യന്‍ ധൈഷണിക ജീവിതത്തിന്റെ കേന്ദ്രമായി നാലുപതിറ്റാണ്ട് പിന്നിട്ട ജെഎന്‍യുവിലെ സംഭവ വികാസങ്ങള്‍ ചര്‍ച്ച ചെയ്തു. ചില്ല സര്‍ഗവേദിയുടെ നവംബര്‍ ഒത്തുചേരലിലാണ് ഷാജഹാന്‍ മാടമ്പാട്ടിന്റെ ജെഎന്‍യു ഓര്‍മകള്‍ പങ്കുവെക്കുന്ന പുസ്തകം ‘ജെഎന്‍യുവിലെ ചുവര്‍ ചിത്രങ്ങള്‍’ ചര്‍ച്ച ചെയ്തത്. ജയചന്ദ്രന്‍ നെരുവമ്പ്രം പുസ്തകം അവലോകനം ചെയ്തു. കുമാരനാശാന്‍ രചിച്ച ഒരു നൂറ്റാണ്ട് കഴിയുന്ന ‘ചിന്താവിഷ്ടയായ സീത’യുടെ വായനാനുഭവം ബീന പങ്കുവെച്ചു

ഓര്‍ഹന്‍ പാമുക്കിന്റെ ‘ഇസ്താന്‍ബുള്‍’ എന്ന പുസ്തകത്തിന്റെ വായനാനുഭവം വിപിന്‍ നടത്തി. സുരേഷ്‌ലാല്‍ ‘ഇന്ത്യന്‍ നാഷണലിസം വേഴ്‌സസ് ഹിന്ദു നാഷണലിസം’, സുരേഷ് കൂവോട് ‘പോര്‍ട്രൈറ്‌സ് ഓഫ് ഹിന്ദുത്വ’ ഇന്നീ പുസ്തകങ്ങളും സദസ്സുമായി പങ്കുവെച്ചു. സതീഷ്‌കുമാര്‍ എം വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രസിദ്ധമായ ‘പാത്തുമ്മയുടെ ആട്’ അവതരിപ്പിച്ചു. കെ പി എം സാദിഖ്, എം ഫൈസല്‍, നാസര്‍ കാരക്കുന്ന്, നൗഷാദ് കോര്‍മത്ത് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top