Sauditimesonline

pravasi
ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണം; ജനങ്ങളുടെ ജീവിത ഭാരം ലഘൂകരിക്കണം

ദവാദ്മി മലയാളി സംഗമം

റിയാദ്: കേളി കലാ സാംസ്‌കാരിക വേദി ദവാദ്മി ഏരിയ കമ്മിറ്റിയും ദവാദ്മി മതകാര്യ വിഭാഗവും സംയുക്തമായി ‘ദവാദ്മി മലയാളി സംഗമം 2019’ സംഘടിപ്പിച്ചു. മതകാര്യ വിഭാഗം (മലയാളം) മേധാവി റഫീഖ് മൗലവി സ്വാഗതവും ബത്ഹയിലെ റിലിജിയസ് സ്‌കൂള്‍ ഡയരക്ടര്‍ സഅദുദീന്‍ സ്വലാഹി മുഖ്യ പ്രഭാഷണവും നടത്തി. കേളി ഏരിയ രക്ഷാധികാരി സമിതി സെക്രട്ടറി റഷീദ് കരുനാഗപ്പള്ളി, ഏരിയ സെക്രട്ടറി പ്രകാശന്‍ പയ്യന്നുര്‍, ഇസ്ലാഹി സെന്റര്‍ പ്രതിനിധി ശിഹാബ് എന്നിവര്‍ പ്രസംഗിച്ചു.

ക്വിസ് മത്സരം, വിവിധ കലാമത്സരങ്ങള്‍, കേളി അംഗങ്ങളുടെ ഗാനങ്ങള്‍ എന്നിവയും നടന്നു. മത്സര വിജയികള്‍ക്കു ഉപഹാരവും സമ്മാനിച്ചു. ദവാദ്മിയിലെ നിരവധി മലയാളികളും പരിപാടിയില്‍ പങ്കെടുത്തു. കേളി ഏരിയ പ്രസിഡന്റ് ഷാജി പ്ലാവിളയില്‍, ഇസ്ലാഹി സെന്റര്‍ പ്രതിനിധി ശിഹാബ് എന്നിവര്‍ നേതൃത്വം നല്‍കി.

Author

  • ജുബൈല്‍: ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ‘യങ് ഇന്ത്യ, സ്‌ട്രോങ് ഡെമോക്രസി’ എന്ന പ്രമേയത്തില്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top