
റിയാദ്: രുചിക്കൂട്ടിന്റെ മേളപ്പെരുക്കത്തിന് ഇനി ദിവസങ്ങള്‍ മാത്രം. മലബാര്‍ അടുക്കള അഗോള പാചക മത്സരമായ ‘സൂപ്പര്‍ ഷെഫി’ന്റെ റിയാദ് പ്രവിശ്യാ മത്സരം നവംബര്‍ 29ന് നടക്കും. മുറബ്ബ റിയാദ് അവന്യൂ മാളിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിലാണ് മത്സരം. വൈകുന്നേരം 4 മുതല്‍ 8 വരെയാണ് മത്സരമെന്ന് സൗദി കോ ഓര്‍ഡിനേറ്റര്‍ നൗഫിന സാബു അറിയിച്ചു.
ഇന്ത്യ, യു എ ഇ, സൗദി അറേബ്യ, ഖത്തര്‍, ഒമാന്‍, കുവൈത്ത്, ബഹ്‌റൈന്‍, മലേഷ്യ, ആസ്‌ട്രേലിയ, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ നടക്കുന്ന പ്രാഥമിക മത്സരങ്ങളില്‍ വിജയികളാകുന്നവര്‍ ദുബായില്‍ നടക്കുന്ന ഗ്രാന്റ് ഫിനാലെയില്‍ പങ്കെടുക്കും. ഒന്നാം സ്ഥാനത്തിന് മൂന്ന് ലക്ഷം രൂപയും രണ്ടാം സ്ഥാനത്തിന് ഒരു ലക്ഷം രൂപയും മൂന്നാം സ്ഥാനത്തിന് 50,000 രൂപയും കാഷ് പ്രൈസ് സമ്മാനിക്കും. ഇതിനു പുറമെ മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ആകര്‍ഷകമായ ഉപഹാരവും വിതരണം ചെയ്യും.
പാചക കല ഇഷ്ടപ്പെടുന്ന വീട്ടമ്മമാരുടെ കൂട്ടായ്മയാണ് മലബാര്‍ അടുക്കള. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സോഷ്യല്‍ മീഡിയ വഴി ഒത്തുകൂടുന്ന ഗ്രൂപ്പ് അംഗങ്ങള്‍ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവമാണ്.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.