Sauditimesonline

kottayam
ബാബു നായര്‍ക്ക് യാത്രയയപ്പ് ഒരുക്കി കോട്ടം കൂട്ടയ്മ

ചൈനീസ് വാക്‌സിന് അംഗീകാരം; മൂന്നാം ഡോസ് ബൂസ്റ്റര്‍് എടുക്കണമെന്ന് സൗദി

റിയാദ്: ചൈനയില്‍ നിര്‍മിച്ച കൊവിഡ് വാക്‌സിനുകള്‍ക്ക് സൗദിയില്‍ അംഗീകാരം. സിനോവാക്, സിനോഫോം എന്നീ വാക്‌സിനുകളാണ് സൗദി അംഗീകരിച്ചത്. ചൈനയുടെ വാക്‌സിന്‍ രണ്ട് ഡോസ് സ്വീകരിച്ചവര്‍ സൗദി അംഗീകരിച്ച ഏതെങ്കിലും വാക്‌സിന്റെ ഒരു ഡോസ് ബൂസ്റ്ററായി സ്വീകരിക്കണണ. ഇങ്ങനെ വാക്‌സിന്‍ സ്വീകരിച്ച് സൗദിയിലെത്തുന്ന വിദേശികള്‍ക്ക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ ആവശ്യമില്ലെന്നും അധികൃതര്‍ അറിയിച്ചു.

അതിനിടെ രാജ്യത്ത് 1244 പേര്‍ക്ക് കൂടി കൊവിഡ് ബാധിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1523 പേര്‍ രോഗ മുക്തി നേടി. 24 മണിക്കൂറിനിടെ 16 പേരാണ് മരിച്ചത്. റിയാദ് 344, ദമ്മാം 254, മക്ക 200, അസീര്‍ 125 എന്നിങ്ങനെയാണ് പുതുതായി രോഗ ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം. മറ്റ് പ്രദേശങ്ങളില്‍ 100ല്‍ താഴെയാണ് രോഗ ബാധ. രാജ്യത്ത് 10510 പേരാണ് ചികിത്സയിലുളളത്. ഇതില്‍ 1434 പേരുടെ നില ഗുരുതരമാണെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top