
റിയാദ്: ആത്മസമര്‍പ്പണത്തിന്റെ ബലിപെരുന്നാള്‍ ആഘോഷമാക്കാന്‍ പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖല സിറ്റി ഫ്‌ളവര്‍ ഒരുങ്ങി. വന്‍ വിലകിഴിവിന് പുറമേ 50 റിയാല്‍ അധിക സൗജന്യ പര്‍ച്ചേസിന് അവസരം ഒരുക്കുന്ന പ്രത്യേക പ്രമോഷനും പ്രഖ്യാപിച്ചു. ജൂലായ് 14 മുതല്‍ 26 വരെ പ്രമോഷന്‍ ലഭ്യമാണ്. 150 റിയാലിന് തുണിത്തരങ്ങള്‍, പാദരക്ഷകള്‍ എന്നിവ വാങ്ങിക്കുന്നവര്‍ക്കാണ് പ്രധത്യേക ഓഫര്‍.
സൗന്ദര്യവര്‍ധക വസ്തുക്കള്‍, ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങള്‍, ടോര്‍ച്, ഇസ്തരി പെട്ടി, ഷേവിംഗ് സെറ്റുകള്‍, മിക്‌സി, വാച്ച്, ബാഗ്, ഭക്ഷ്യ വിഭവങ്ങള്‍, സുഗന്ധ വ്യഞ്ജനങ്ങള്‍ തുടങ്ങി എല്ലാ ഉത്പ്പന്നങ്ങളും ബലി പെരുന്നാള്‍ പ്രത്യേക ഓഫറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സിറ്റി ഫ്‌ളവര്‍ നേരത്തെ പ്രഖ്യാപിച്ച സ്‌പെഷ്യല്‍ ഓഫര്‍ പ്രൈസിനോടൊപ്പം മറ്റു ഉല്‍പ്പന്നങ്ങളും ലഭ്യമാകും. സിറ്റി ഫ്‌ളവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ ഭക്ഷ്യ വിഭവങ്ങള്‍, ലോകോത്തര നിലവാരമുള്ള ഫ്രഷ് പഴം, പച്ചകറികള്‍ പ്രത്യേകിച്ച് ഇന്ത്യന്‍ പഴങ്ങളും പച്ചക്കറികള്‍, മാംസം, പരമ്പരാഗത വസ്ത്രങ്ങളായ സാരികള്‍, ചുരിദാറുകള്‍ എന്നിവ ഏറ്റവും മികച്ച വിലയില്‍ ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാന്‍ അവസരം ഉണ്ട്.
സിറ്റി ഫഌറിന്റെ സൗദിയിലെയും ബഹറൈനിലെയും എല്ലാ ഡിപാര്‍ട്ട്‌മെന്റ് സ്‌റ്റോറിലും ഹൈ പ്പെര്‍ മാര്‍ക്കെറ്റുകളിലും ഓഫര്‍ ലഭ്യമാണ് റിയാദ്, ദമാം, ഹഫര്‍ അല്‍ ബാതിന്‍, ഹായില്‍, ബുറൈദ, ജുബൈല്‍, സകാക്ക, ഹഫൂഫ്, അല്‍ ഖോബാര്‍, അറാര്‍, അല്‍ ഖര്‍ജ്, യാമ്പു, ബഹറൈന്‍ എന്നിവിട ങ്ങളിലെ സ്‌റ്റോറുകളില്‍ ഓഫര്‍ ലഭ്യമാണെന്ന് മാനേജ്‌മെന്റ് അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.